അഭിനയം അത്ര പോര..! ബൈക്കിൽ വരവേ മുളകുപൊടി വിതറി ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്; പരാതി വ്യാജമാകാമെന്ന് പോലീസ്

MARമാ​ഹി: മു​ള​കു​പൊ​ടി വി​ത​റി പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​രി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ​ന്ത​ക്ക​ൽ വ​യ​ലി​ൽ​പി​ടി​ക​യി​ലെ പ​യ​നീ​ർ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ ദേ​വ​ദാ​സ ബാ​ബു ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ട്ട​റി​ൽ ത​ല​ശേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​ശാ​ഖ​യി​ലേ​ക്ക് പ​ണ​വു​മാ​യി പോ​കു​മ്പോ​ൾ ഇ​ല്ല​ത്ത് താ​ഴെ മ​ത്സ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം വ​ച്ച് ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി  250000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു.

വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​ട​യി​ലേ​ക്ക് വീ​ണ  ഇ​യാ​ളെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. റോ​ഡി​ൽ കി​ട​ന്ന 35000 രൂ​പ തി​രി​ച്ചു കി​ട്ടി​യ​താ​യും പ​റ​യു​ന്നു. തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ടത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ മൂ​ക്കി​ലും  ഹെ​ൽ​മ​റ്റി​ലും മാ​ത്ര​മെ മു​ള​ക് വി​ത​റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. പ​രാ​തി വ്യാ​ജ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ത​ല​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.​ഇ​യാ​ൾ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ൽ  ഇ​ന്ന്  അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts