മോദിയുടെ റാലിയിലേക്ക് ആളെച്ചേര്‍ത്തത് പണം നല്‍കി; ആളൊന്നിന് 500 രൂപ വീതം കൂലി

bjpഭോപ്പാല്‍: അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്ക്. ഒരാള്‍ക്ക് 500 രൂപ വച്ച് റാലിയില്‍ പങ്കെടുത്ത അരലക്ഷത്തോളം പേര്‍ക്കും സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍നിന്ന് 500 രൂപ വീതം നല്‍കാനായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണു പ്രധാനമന്ത്രി പ്രസംഗിച്ചത്.

ഈ മാസം 15ന് നര്‍മദയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേളനം നടത്തിയതിനു മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 33 ജില്ലകളില്‍നിന്നാണു ബിജെപി ആളുകളെ കൂലിക്കു കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട് രേഖകളില്‍ പരിശീലന പരിപാടി എന്നും കാണിച്ചു.

Related posts