ത​ല​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല; രാ​മ​വി​കാ​രം കേ​ര​ള​ത്തി​ലും അ​ല​യ​ടി​ക്കു​മെ​ന്ന് കു​മ്മ​നം

തി​രു​വ​ന​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് കെ​ട്ടിയി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച് ജ​ന​സ​മ്മ​തി നേ​ടി​യ നേ​താ​വാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്നും ഒ​രു സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി ആ​വി​ല്ലെ​ന്നും സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​മ്മ​നം പ​റ​ഞ്ഞു.

അ​യോ​ധ്യ ഉ​യ​ർ​ത്തി​യ രാ​മ​വി​കാ​രം കേ​ര​ള​ത്തി​ലും അ​ല​യ​ടി​ക്കും. കേ​ര​ള​ത്തി​ൽ അ​യോ​ധ്യ വോ​ട്ടാ​കും. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​ത്ത​വ​ണ ബി​ജെ​പി​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​ണ്ട്.

ബി​ജെ​പി​യു​ടെ പ​ദ​യാ​ത്ര​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ക്രൈ​സ്ത​വ​വി​ഭാ​ഗ​ങ്ങ​ളി​ൽനിന്നു കി​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ​ക്കെ​തി​രെ നി​ര​ന്ത​രം കേ​സു​ക​ളെ​ടു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

സ​മു​ദാ​യം നേ​രി​ടു​ന്ന അ​വ​ഗ​ണ​ന തി​രി​ച്ച​റി​യു​ന്ന ക്രൈ​സ്ത​വ​ർ ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്കും- കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment