ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​കപ്പ്; ക്യാപ്റ്റൻ രോ​​ഹി​​ത് തന്നെ…

 

മുംബൈ: ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കും. രാ​​ഹു​​ൽ ദ്രാ​​വി​​ഡ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യും തു​​ട​​രും. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് രോ​​ഹി​​ത്തി​​നെ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ നാ​​യ​​നാ​​യി നി​​യ​​മി​​ക്കു​​ന്ന​​ത്.

2022ൽ ​​രോ​​ഹി​​ത്തി​​നു കീ​​ഴി​​ൽ ലോ​​ക​​ക​​പ്പി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ സെ​​മി ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നോ​​ട് തോ​​റ്റു. അ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ന് ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലാ​​ണ് താ​​രം തി​​രി​​ച്ചെ​​ത്തി​​യ​​ത്. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജൂ​​ണി​​ൽ യു​​എ​​സ്എ​​യി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലു​​മാ​​യി ന​​ട​​ക്കും.

ഐ​സി​സി ലോ​ക​ക​പ്പ് ട്രോ​ഫി നേ​ടാ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ്. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.മു​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ലു​​ണ്ടാ​​കു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ല്ല.

2022 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഈ ​​വ​​ർ​​ഷം അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​യോ​​ടെ​​യാ​​ണ് കോ​​ഹ്‌ലി​​യും ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. കോ​​ഹ്‌ലി​​യു​​മാ​​യി സം​​സാ​​രി​​ക്കു​​മെ​​ന്ന് സെ​​ല​​ക്ഷ​​ൻ ക​​മ്മി​​റ്റി ത​​ല​​വ​​ൻ അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ പ​​റ​​ഞ്ഞു.

അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്ന മു​​ൻ​​നാ​​യ​​ക​​ൻ അ​​വ​​സാ​​ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ചു. ഇ​​തി​​നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് അ​​വ​​ധി​​യെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പോ​​ടെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച ദ്രാ​​വി​​ഡ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും ഇ​​ന്ത്യ​​യു​​ടെ പ​​രി​​ശീ​​ല​​കനാ​​കു​​മെ​​ന്ന് ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജെ​​യ് ഷാ ​​അ​​റി​​യി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ൽ ന​​ട​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ക്കു​​ന്ന കാ​​ര്യം സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​മ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

 

Related posts

Leave a Comment