ബി​ജെ​പി​ യാ​ത്ര​യ്ക്ക് ആ​ളെ​ക്കൂ​ട്ടാ​ൻ “മാ​ദ​ക​നൃ​ത്തം’; ഛത് ​പേ സോ​യാ താ ​എ​ന്ന ഗാനത്തിന് സു​ന്ദ​രി ചു​വ​ടു​വ​ച്ചപ്പോൾ വേദിയിൽ എംപിയും എംഎൽഎ മാരും

ഗാ​സി​യാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത “വി​ക​സി​ത് സ​ങ്ക​ൽ​പ്പ് യാ​ത്ര’‍​യ്ക്ക് ആ​ളെ​ക്കൂ​ട്ടാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ “മാ​ദ​ക​നൃ​ത്തം’.

ഗാ​സി​യാ​ബാ​ദി​ലെ മോ​ദി​ന​ഗ​ർ ഏ​രി​യ​യി​ലെ ഷ​ക്ക​ർ​പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ക​ര​ൺ-​അ​ർ​ജു​ൻ എ​ന്ന ചി​ത്ര​ത്തി​ലെ “ഛത് ​പേ സോ​യാ താ… ​എ​ന്ന ഗാ​ന​ത്തി​നാ​ണ് സു​ന്ദ​രി ചു​വ​ടു​വ​ച്ച​ത്.

പ​രി​പാ​ടി​യി​ലേ​ക്കു ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​നാ​ണു സം​ഘാ​ട​ക​ർ നൃ​ത്ത​പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡി​സം​ബ​ർ 30നു ​ന​ട​ന്ന പ​രി​പാ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഗ്രാ​മ​ത്ത​ല​വ​നും ഭാ​ര്യ​യും പ്രാ​ദേ​ശി​ക എം​എ​ൽ​എ​യും എം​പി​യു​മെ​ല്ലാം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. വി​വി​ധ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബാ​ന​റും വേ​ദി​യി​ൽ പ​തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഭാ​ര​വാ​ഹി​ക​ൾ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് നൃ​ത്ത​പ്ര​ക​ട​നം ന​ട​ന്ന​തെ​ന്ന വാ​ദ​ത്തെ സം​ഘാ​ട​ക​ർ നി​ഷേ​ധി​ച്ചു.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പൗ​ര​ന്മാ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും അ​വ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണു ബി​ജെ​പി “വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ്പ് യാ​ത്ര’ ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 15ന് ​ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ​നി​ന്നാ​ണു യാ​ത്ര ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment