ഏ​റ്റ​വും ക​യ്പേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം! ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി; രണ്ട് ബിജെപി മുഖ്യമന്ത്രിമാർ തെറിച്ചേക്കും

നിയാസ് മുസ്തഫ

മൂ​​​​​​​ന്നു ​ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ 29 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച​ത്ര വി​ജ​യം നേ​ടാ​നാ​വാ​തെ പോ​യ​തി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി.

ഇ​തോ​ടെ ര​ണ്ടു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യി. ഹിമാചൽ പ്രദേശ് മു​ഖ്യ​മ​ന്ത്രി ജ​യ് റാം ​താ​ക്കൂ​റി​ന്‍റെ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് എ​സ് ബൊ​മ്മൈ​യു​ടെ​യും നി​ല​യാ​ണ് പ​രു​ങ്ങ​ലി​ലാ​യ​ത്.

ഹിമാചൽ പ്രദേശിൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും ബി​ജെ​പി​യു​ടെ ബ​ദ്ധ​വൈ​രി​ക​ളാ​യ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച​ത് ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് സ​മ്മാ​നി​ച്ച​ത്.

ഏ​റ്റ​വും ക​യ്പേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം എ​ന്ന നി​ല​യ്ക്കാ​ണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ കാ​ണു​ന്ന​ത്.

അ​ടു​ത്ത​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കു​ന്ന സം​സ്ഥാ​നം കൂ​ടി​യാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ജ​യ് റാം ​താ​ക്കൂ​റി​ന് മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന ജു​ബ്ബ​ൽ-​കോ​ട്ഖാ​യി, ആ​ർ​കി, ഫ​ത്തേ​പ്പു​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച​ത്.

ഇ​തി​ൽ ജു​ബ്ബ​ൽ-​കോ​ട്ഖാ​യി ബി​ജെ​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സീ​റ്റാ​യി​രു​ന്നു. താ​ക്കൂ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ട​തു​ണ്ടോ​യെ​ന്ന ച​ർ​ച്ച ബി​ജെ​പി​ക്കു​ള്ളി​ൽ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യി​ൽ​നി​ന്ന് ഹാ​ൻ​ഗ​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​ത് ബി​ജെ​പി​ക്ക് വ​ലി​യൊ​രു നാ​ണ​ക്കേ​ടാ​യി.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ബി​ജെ​പി​ക്ക് ശ​ക്തി​യു​ള്ള സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്പോ​ൾ പോ​ലും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​ലും സി​റ്റിം​ഗ് സീ​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​ലും കേ​ന്ദ്ര നേ​തൃ​ത്വം അ​സ്വ​സ്ഥ​രാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ സി​ൻ​ദ്ജി മ​ണ്ഡ​ലം ബി​ജെ​പി വി​ജ​യി​ച്ച​പ്പോ​ൾ ഹാ​ൻ​ഗ​ൽ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സി​ൻ​ദ്ജി ജെ​ഡി-​എ​സി​ന്‍റെ​യും ഹാ​ൻ​ഗ​ൽ ബി​ജെ​പി​യു​ടെ​യും സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ്് ബ​സ​വ​രാ​ജ് എ​സ് ബൊ​മ്മൈ ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. ബി​എ​സ് യെ​ദ്യൂ​ര​പ്പ​യെ മാ​റ്റി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി ആ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി ആ​റു​മാ​സം​പോ​ലും തി​ക​യ്ക്കും​മു​ന്പേ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ൽ കേ​ന്ദ്ര​നേ​തൃ​ത്വം അതൃപ്തിയിലാണ്.

Related posts

Leave a Comment