മഡ്ഗാവ്: ഐഎസ്എലിൽ എഫ്സി ഗോവയുടെ മിന്നും ജയം. മുംബൈ സിറ്റിയെ അവർ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മിഗ്വെൽ ഫെർണാണ്ടസ് (84, 90 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഫെറാൻ കൊറോമിനസ് (ആറാം മിനിറ്റ്-പെനൽറ്റി), ജാക്കിചന്ദ് സിംഗ് (55-ാം മിനിറ്റ്), എഡു ബെഡിയ (61-ാം മിനിറ്റ്) എന്നിവരാണ് പട്ടികപൂർത്തിയാക്കിയത്. ഇതോടെ മൂന്ന് മത്സരത്തിൽനിന്ന് ഏഴ് പോയിന്റുമായി ഗോവ ലീഗിന്റെ തലപ്പത്തെത്തി. ഇത്രയും പോയിന്റുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ് എന്നിവയെ ഗോൾ ശരാശരിയിൽ ഗോവ മറികടന്നു.
Related posts
റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു
മാഡ്രിഡ്: ഇതിഹാസ ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2024 ഡേവിസ് കപ്പ് പോരാട്ടത്തോടെ പ്രഫഷണൽ കരിയറിനു വിരാമമിടുന്നതായി...ഇന്ത്യക്കു ഹാട്രിക് വെങ്കലം
അസ്താന (കസാഖ്സ്ഥാൻ): ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർക്ക് ഹാട്രിക് വെങ്കലം. 2021, 2023 വർഷങ്ങളിൽ പുരുഷ ടീം വെങ്കലം...ട്രിപ്പിൾ ബ്രൂക്ക്
മുൾട്ടാൻ: പാക്കിസ്ഥാനെതിരേയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 267 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം...