പോ​ലീ​സു​കാ​രി​യോ​ട് മോ​ശ​മാ​യി സംസാരിച്ചു; ബി​ജെ​പി എം​എ​ൽ​എ അ​റ​സ്റ്റി​ൽ; സംഭവം ഇങ്ങനെ…

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​രി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച ബി​ജെ​പി എം​എ​ൽ​എ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ധാ​ര ജി​ല്ല​യി​ലെ തും​സാ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ ച​ര​ൺ വാ​ഗ്മേ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 16 ന് ​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​ണ് എം​എ​ൽ​എ വ​നി​താ പോ​ലീ​സി​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. ച​ട​ങ്ങി​ൽ എം​എ​ൽ​എ​യും പോ​ലീ​സു​കാ​രി​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ പോ​ലീ​സു​കാ​രി​യോ​ട് എം​എ​ൽ​എ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം പോ​ലീ​സു​കാ​രി തും​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ‌ പ​രാ​തി ന​ൽ​കി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts