ബ്ലോക്മാൻ ഭീതിയിൽ നാദാപുരം; സം​ശ​യാ​സ്പ​ദ​ സാഹചര്യത്തിൽ കണ്ട മൂ​ന്ന് യു​വാ​ക്ക​ളെ കുടുക്കി നാട്ടുകാർ; കേസെടുത്ത് പോലീസ്


നാ​ദാ​പു​രം: തൂ​ണേ​രി വെ​ള്ളൂ​രി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ടി​കൂ​ടി​യ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ല്ലാ​ച്ചി സ്വ​ദേ​ശി മു​ള്ള​ന്‍​കാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​ബീ​ല്‍ ( 21 ) ,കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ര​വ​ല​ത്ത് മു​ഹ​മ്മ​ദ് സി​യാ​ദ്, സ​ജീ​ഫ​ല്‍ അ​ക്ക​രോ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴു മ​ണി മു​ത​ല്‍ വെ​ള്ളൂ​ര്‍ നെ​ല്ലി​മു​ക്ക് പ​രി​സ​ര​ത്ത് ക​റ​ങ്ങു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ളെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു .
രാ​ത്രി ഒ​ന്‍​പ​ത് മണി​യോ​ടെ അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്തു.

നാ​ട്ടു​കാ​രോ​ട് തെ​റ്റാ​യ മേ​ല്‍​വി​ലാ​സം പ​റ​യു​ക​യും പ​ര​സ്പ വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​പ്പി​ഡ​മി​ക്ക് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് .

വെ​ള്ളൂ​ര്‍ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ബ്ലാ​ക്ക്മാ​ന്‍ എ​ന്ന പേ​രി​ല്‍ വീ​ടി​ന്‍റെ വാ​തി​ലി​നും ജ​ന​ലി​നും മു​ട്ടി വി​ളി​ച്ച് ജ​ന​ങ്ങ​ളെ പേ​ടി​പ്പെ​ടു​ത്തു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം നി​ല​വി​ലു​ണ്ട്. ഇ​തി​നി​ട​യാ​ണ് യു​വാ​ക്ക​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​ത്. ു

Related posts

Leave a Comment