വെ​ള്ളി​ത്തി​ര​യി​ല്‍ ക​ള്ള​പ്പ​ണം; നി​ര്‍​മാ​താ​ക്ക​ളെ​യും ന​ട​ന്മാ​രെ​യും ചോ​ദ്യം ചെ​യ്‌​തേ​ക്കും


കൊ​ച്ചി: മ​ല​യാ​ള സി​നി​മ നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ സം​ശ​യി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി സം​ശ​യി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് വൈ​കാ​തെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം ക​ള്ള​പ്പ​ണം സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചി​ല നി​ര്‍​മാ​താ​ക്ക​ളു​ടെ​യും ന​ട​ന്മാ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി ഇ​ഡി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു നി​ര്‍​മാ​താ​വി​ല്‍​നി​ന്നും ഇ​ഡി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ദാ​യ​നി​കു​തി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട അ​തേ​രേ​ഖ​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ഡി​യും ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന

ചി​ല​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
നി​ര്‍​മാ​താ​ക്ക​ളാ​യ ചി​ല ന​ട​ന്മാ​രും അ​ഞ്ചോ​ളം നി​ര്‍​മാ​താ​ക്ക​ളെ​യും കേ​ന്ദ്ര ഏ​ജ​ന്‍​സി നി​രീ​ക്ഷി​ച്ച് വ​രു​ന്ന​താ​യാ​ണ് വി​വ​രം. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് വി​ദേ​ശ​ത്തു​നി​ന്ന് വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്ന​താ​ണ് വി​വ​രം.

സ​മീ​പ​കാ​ല​ത്തു മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ മു​ത​ല്‍ മു​ട​ക്കി​യ നി​ര്‍​മാ​താ​വി​നെ​യും ചോ​ദ്യം ചെ​യ്ത​താ​യി സൂ​ച​ന​യു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ത്.

പ​ണം “പ്രൊ​പ്പ​ഗാ​ണ്ട’ സി​നി​മ​ക​ള്‍​ക്കോ?
ദേ​ശ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള “പ്രൊ​പ്പ​ഗാ​ണ്ട’ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണോ വി​ദേ​ശ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള ക​ള്ള​പ്പ​ണം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

വി​ദേ​ശ​ക​ള്ള​പ്പ​ണ നി​ക്ഷേ​പം വ​രു​ന്ന സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ വേ​ള​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ല​ഹ​രി​മ​രു​ന്ന് ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ പു​തി​യ സി​നി​മ​ക​ളു​ടെ ഇ​തി​വൃ​ത്ത​മ​ട​ക്കം ഇ​ഡി പ​രി​സോ​ധി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

നി​ക്ഷേ​പം അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്
ചി​ല താ​ര​ങ്ങ​ളും നി​ര്‍​മാ​താ​ക്ക​ളും അ​റ​ബ് രാ​ജ്യം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന സി​നി​മ​ക​ളു​ടെ ഓ​വ​ര്‍​സീ​സ് വി​ത​ര​ണാ​വ​കാ​ശ​ത്തി​ന്റെ മ​റ​വി​ലാ​ണ് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍. വി​ദേ​ശ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും അ​ന്വേ​ഷ​ണ​വും വൈ​കാ​തെ ഉ​ണ്ടാ​കും. നി​ര്‍​മാ​താ​ക്ക​ള​ട​ക്കം റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​കും.

Related posts

Leave a Comment