ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്നു ക​രു​തി ‘ബ്ലാ​ക്ക് പാ​ന്ത​ര്‍’ സം​വി​ധാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് ! വീ​ഡി​യോ പു​റ​ത്ത്…

പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റ​യാ​ന്‍ കൂ​ഗ്ല​റി​നെ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ്.

ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് റ​യാ​നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ണ്‍ ഗ്ലാ​സ്സും മാ​സ്‌​കും തൊ​പ്പി​യും ധ​രി​ച്ചാ​ണ് റ​യാ​ന്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 12000 ഡോ​ള​ര്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം.

പ​ണം എ​ത്ര​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ അ​റി​യാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന് റ​യാ​ന്‍ ഒ​രു കു​റി​പ്പ് ന​ല്‍​കി. 12000 ഡോ​ള​ര്‍ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​ര്‍ അ​റി​യ​രു​തെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പ്.

ഒ​രു ത​വ​ണ പി​ന്‍​വ​ലി​ക്കാ​നാ​കു​ന്ന പ​ര​മാ​വ​ധി തു​ക 10000 ആ​യ​തി​നാ​ല്‍ റ​യാ​ന്‍ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

റ​യാ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ അ​റ്റ്‌​ലാ​ന്റ പോ​ലീ​സ് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ബാ​ങ്കി​ല്‍ വ​രി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന റ​യാ​ന്റെ അ​ടു​ത്തേ​ക്ക് പോ​ലീ​സ് വി​ല​ങ്ങു​മാ​യി എ​ത്തു​ന്ന​തും ഇ​ദ്ദേ​ഹ​ത്തെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും കാ​ണാം.

പോ​ലീ​സ് ജീ​പ്പി​ല്‍ വ​ച്ചു​ള്ള സം​ഭാ​ഷ​ണ​ത്തി​ല്‍ ത​ന്നെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് റ​യാ​ന്‍ ചോ​ദി​ക്കു​ന്ന​ത് കേ​ള്‍​ക്കാം.

ഇ​ത് കൂ​ടാ​തെ ത​ന്റെ​യൊ​പ്പം അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് ത​ന്റെ അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ നോ​ക്കു​ന്ന ന​ഴ്സ് ആ​ണെ​ന്നും ഇ​വ​രു​ടെ വി​ല​ങ്ങ് അ​ഴി​ക്ക​ണ​മെ​ന്നു​മൊ​ക്കെ റ​യാ​ന്‍ പ​റ​യു​ന്നു​ണ്ട്.

തെ​റ്റ് പ​റ്റി​യ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ അ​ല്പ സ​മ​യ​ത്തി​ന​കം ത​ന്നെ റ​യാ​നെ​യും കൂ​ട്ട​രെ​യും വി​ട്ട​യ​ച്ചു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചു​വെ​ന്നാ​ണ് റ​യാ​ന്‍ അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

ത​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു മെ​ഡി​ക്ക​ല്‍ അ​സി​സ്റ്റ​ന്റി​ന് പ​ണ​മാ​യി ന​ല്‍​കാ​നാ​ണ് ഇ​ത്ര​യും തു​ക പി​ന്‍​വ​ലി​ച്ച​തെ​ന്ന് കൂ​ഗ്ല​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യി ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക മാ​പ്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment