കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ ക്യാ​മ്പ് 30ന്

 

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്(​ഐ​എ​സ്എ​ല്‍) 2021-22 സീ​സ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ 30ന് ​കൊ​ച്ചി​യി​ല്‍ ആ​രം​ഭി​ക്കും. മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച്, കോ​ച്ചിം​ഗ് സ്റ്റാ​ഫ്, താ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്രീ ​സീ​സ​ണി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​നാ​യി കൊ​ച്ചി​യി​ലെ ത്തു​മെ​ന്നും ക്ല​ബ് അ​റി​യി​ച്ചു.

വി​ദേ​ശ​ത്താ​യി​രി​ക്കും ക്ല​ബ്ബി​ന്‍റെ ബാ​ക്കി​യു​ള്ള സ​ന്നാ​ഹ​ങ്ങ​ള്‍. പ്രീ ​സീ​സ​ണ്‍ ഷെ​ഡ്യൂ​ളി​നി​ടെ, കു​റ​ഞ്ഞ​ത് ആ​റു അ​ക്കാ​ദ​മി താ​ര​ങ്ങ​ള്‍​ക്ക് ആ​ദ്യ ടീ​മി​നൊ​പ്പം ക​ളി ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കാ​നാ​ണു നീ​ക്കം. ഇ​വ​രി​ല്‍ നാ​ലു​പേ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​യി​രി​ക്കും.

റി​സ​ര്‍​വ് ടീം ​താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ സു​രേ​ഷ്, വി.​എ​സ്. ശ്രീ​കു​ട്ട​ന്‍, ഷ​ഹ​ജാ​സ് തെ​ക്ക​ന്‍, വി. ​ബി​ജോ​യ്, സു​ഖാം യോ​യി​ഹെ​ന്‍​ബ മെ​യ്‌​തേ, അ​നി​ല്‍ ഗോ​യ​ങ്ക​ര്‍ എ​ന്നി​വ​രെ​ല്ലാം ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ണി​നി​ര​ക്കും.

Related posts

Leave a Comment