ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ടീം ​സെ​ല​ക്‌ഷനെ​ത്തി​യ കു​ട്ടി​ക​ളെ ത​ട​ഞ്ഞ സം​ഭ​വം; ശ്രീ​നി​ജ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സ്​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍


കൊ​ച്ചി: കൊ​ച്ചി​യി​ല്‍ അ​ണ്ട​ര്‍ 17 കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ടീം ​സെ​ല​ക്ഷ​ന്‍ ട്ര​യ​ലി​നെ​ത്തി​യ കു​ട്ടി​ക​ളെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍.

കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എം​എ​ല്‍​എ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നി​ല​പാ​ട്.വാ​ട​ക ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഗ്രൗ​ണ്ട് തു​റ​ന്നു ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് എം​എ​ല്‍​എ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ട്ര​യ​ലി​നെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് നാ​ലു മ​ണി​ക്കൂ​റു​ക​ളോ​ളം പു​റ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​ന്ന​ത്.

തു​ട​ര്‍​ന്ന് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​ട​പെ​ട്ട് സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലൂ​ടെ കാ​യി​ക താ​ര​ങ്ങ​ള്‍ ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ട്ടു ല​ക്ഷം രൂ​പ വാ​ട​ക ഇ​ന​ത്തി​ല്‍ ന​ല്‍​കാ​ന്‍ ഉ​ണ്ടെ​ന്നാ​ണ് പി.​വി. ശ്രീ​നി​ജ​ന്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എം​എ​ല്‍​എ​യെ പൂ​ര്‍​ണ​മാ​യും ത​ള്ളു​ക​യു​ണ്ടാ​യി.

Related posts

Leave a Comment