ബ്ലേ​ഡ് മാ​ഫി​യാ സം​ഘ​ത്തി​ൽ വ​നി​ത​ക​ളും, പോ​ലീ​സ് റെ​യ്ഡി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

പാ​നൂ​ർ: ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വ​ം. പ​ണം ന​ൽ​കു​ന്ന​തി​നും പ​ലി​ശ പി​രി​ക്കു​ന്ന​തി​നും പു​രു​ഷ​ൻ​മാ​ർ​ക്കു പ​ക​രം വ​നി​ത​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ബ്ലേ​ഡ് മാ​ഫി​യ​യു​ടെ പു​തി​യ രീ​തി​ക്കു പി​ന്നാ​ലെ​യാ​ണ് വ​നി​ത​ക​ൾ കൂ​ടി ബ്ലേ​ഡ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ പു​രു​ഷ​ൻ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം ന​ൽ​ക​ലും പ​ലി​ശ പി​രി​ക്ക​ലും ന​ട​ത്തി​യി​രു​ന്ന ബ്ലേ​ഡ് സം​ഘ​ങ്ങ​ൾ പു​രു​ഷ​ൻ​മാ​ർ​ക്ക് പ​ക​രം സ്ത്രീ​ക​ളെ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്. പു​രു​ഷ​ൻ​മാ​ർ പ​ല​രും പ​ണ​പ്പി​രി​വി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ​ല​രും ഇ​തി​നാ​യി വ​നി​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തുന്ന​ത്. പ​ണ​പ്പി​രി​വി​നും മ​റ്റും പു​രു​ഷ ഏ​ജ​ന്‍റു​മാ​രെ​ക്കാ​ളും കു​റ​വ് പ​ണ​മാ​ത്രം സ്ത്രീ​ക​ൾ​ക്കു ന​ൽ​കി​യാ​ൽ​മ​തി​യെ​ന്ന​തും ഒ​രു കാ​ര​ണ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ പ​ണ​മി​ട​പാ​ടും പ​ലി​ശ​പി​രി​വും ന​ട​ത്തി​യ വ​നി​ത​ക​ൾ ത​ങ്ങ​ളു​ടെ ബ​ന്ധ​ങ്ങ​ളും പ​രി​ച​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ന്തം നി​ല​യി​ൽ ബ്ലേ​ഡ് ഇ​ട​പാ​ട് ആ​രം​ഭി​ച്ച​താ​യാ​ണ് ര​ഹ​സ്വാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. പാ​നൂ​ർ, ചൊ​ക്ലി മേ​ഖ​ല​യി​ൽ ഇ​ത്ത​രം വ​നി​താ ബ്ലേ​ഡ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ചൊ​ക്ലി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ യു​വ​തി​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ചൊ​ക്ലി സി​ഐ സു​നി​ൽ കു​മാ​ർ, എ​സ്ഐ സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മേ​ക്കു​ന്നി​ലെ ഷി​ബി​ന (32), പെ​രി​ങ്ങ​ത്തൂ​രി​ലെ ശ​ങ്ക​ര​ൻ​കു​ട്ടി (62) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി മു​ദ്ര​പ​ത്ര​ങ്ങ​ൾ, ബ്ലാ​ങ്ക് ചെ​ക്ക് ലീ​ഫു​ക​ൾ, നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ എ​സ്ഐ മാ​രാ​യ സു​രേ​ന്ദ്ര​ൻ, പ്രേ​മ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​പ്ര​സാ​ദ്, സു​ധീ​ർ, സ​ഹ​ദേ​വ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts