അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തിരേ മുഖം നോക്കാതെ നടപടി; കാഞ്ഞിരപ്പള്ളിയിലെ അഴിയാ കുരുക്കഴിക്കാൻ പോലീസ് രംഗത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ പോ​ലീ​സ് രം​ഗ​ത്ത്്. പേ​ട്ട​ക്ക​വ​ല മു​ത​ൽ കു​രി​ശു ക​വ​ല വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ അ​ന​ധി​കൃത പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും പോ​ലീ​സ് ന​ട​പ​ടിക്രമ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഫു​ട്പാ​ത്തു​ക​ളി​ലും നി​രോ​ധി​ത മേ​ഖ​ല​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് മു​ഖം നോ​ക്കാ​തെ പി​ഴ​യീ​ടാ​ക്കു​ന്ന​ത്.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ​യു​ള്ള പോ​ലീ​സി​ന്‍റെ ന​ട​പ​ടി. പേ​ട്ട​ക്ക​വ​ല മു​ത​ൽ കു​രി​ശു​ക​വ​ല​വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ​യാ​ണ് ര​ണ്ടു ദി​വ​സ​മാ​യി പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് മാ​ത്ര​മാ​യി പാ​ർ​ക്കിം​ഗ് നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ട​തു​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ്മാ​യും നി​രോ​ധി​ച്ചു.

കൂ​ടാ​തെ വ​ള​വു​ക​ളി​ലും സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്തു​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേയും ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. പോ​ലീ​സു​കാ​ർ നി​ര​ന്ത​രം ഇ​തു​വ​ഴി സ​ഞ്ച​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്നു​ണ്ട്. ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ നോ​ട്ടി​സ് പ​തി​പ്പി​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കുവാ​നാ​ണ്് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. നേ​ര​ത്തെ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ​ക്ക് കീ​ഴെ പോ​ലും വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു. കൂ​ടാ​തെ പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​ശേ​ഷം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന​വ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്നു.

പോ​ലീ​സി​നെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യിരുന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക​ഴി​ക്കാ​ൻ പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​ത്ത​രം പാ​ർ​ക്കിം​ഗ് ഇ​ല്ലാ​താ​വു​ക​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Related posts