അമ്പത് ദിവസം കൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ സമൂഹത്തിന് ഭാരമാണ്! അതുകൊണ്ടാണ് ഞാനവരെ ആത്മഹത്യ ചെയ്യിപ്പിച്ചത്; ബ്ലൂവെയില്‍ ഗെയിമിന്റെ നിര്‍മ്മാതാവിന് പറയാനുള്ളതിത്

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ രക്ഷിതാക്കള്‍ക്ക് ഒരു ഭീകര ഓണ്‍ലൈന്‍ ഗെയിമിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയില്‍ (നീലത്തിമിംഗലം) ഗെയിമിന് കുട്ടികള്‍ കീഴടങ്ങുന്നത് സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുകയാണ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നടന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ബ്ലൂ വെയില്‍’ എന്നറിയപ്പെടുന്ന വിവാദ മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈയവസരത്തിലാണ് ബ്ലൂ വെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ചും അതിന്റെ ഉപയോഗം മൂലം കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും ഈ ഗെയിമിന്റെ നിര്‍മ്മാതാവായ റഷ്യന്‍ യുവാവ് ഫിലിപ്പ് ബൂഡികിന്‍ പറയുന്ന ചില കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ നടക്കുന്ന രീതിയില്‍ പുറത്തുവരുന്നത്.

കുട്ടികള്‍ക്കിടയിലെ കൊലയാളി ഗെയിം ബ്ലൂവെയില്‍ നിര്‍മിച്ച റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ ഇപ്പോള്‍ ജയിലിലാണ്. സെര്‍ബിയന്‍ കോടതിയാണ് ഇദ്ദേഹത്തെ മൂന്നു വര്‍ഷ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. സ്വയം വെടിവെച്ച് കൊല്ലാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിനാണ് സൈബീരിയന്‍ കോടതി 22 കാരനെ ശിക്ഷിച്ചത്. റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഫിലിപ്പ് ബുഡികിന്‍ നടത്തിയത്. കൗമാര പ്രായക്കാരായ യുവതികളെ മനഃപൂര്‍വ്വമായി ആത്മഹത്യയിലേക്ക് തള്ളിയിട്ടതല്ലെ എന്ന് ബിഡികിനോട് ചോദിച്ചു, ‘അതെ’, അവന്‍ പറഞ്ഞു. ‘തീര്‍ച്ചയായും ഞാന്‍ അത് ചെയ്തു. ഇനിയും ചെയ്യും, വിഷമിക്കേണ്ട, വൈകാതെ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും’ അദ്ദേഹം പറഞ്ഞു. 2013 ല്‍ പുറത്തിറക്കിയ ഈ ഗെയിം, ഒറ്റപ്പെട്ടു കഴിയുന്ന, കാര്യമായി സൗഹൃദങ്ങളില്ലാത്ത കൗമാരപ്രായക്കാരെയാണ് വലയില്‍ കുരുക്കിയിരുന്നത്.

അതുകൊണ്ട് തന്നെയാണ് ഈ കളി വിജയകരമായി മുന്നേറി ലോകം അറിയാന്‍ തുടങ്ങിയത്. സ്‌കൈപ്പ് വഴി പരിചയപ്പെടുന്നവരെ ചില വീഡിയോകള്‍ കാണാന്‍ പ്രേരിപ്പിക്കും. ഇതില്‍ വിജയിക്കുന്നവരെ ബ്ലൂവെയില്‍ ഗെയിമിനു അടിപ്പെടുത്തും. ബലഹീനരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇവരെ ഗെയിം കളിക്കാന്‍ സമ്മതിക്കൂ. ‘ബ്ലൂവെയില്‍ വെല്ലുവിളി’ കളിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍, കളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ദിവസേനയുള്ള ജോലികള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ കളിക്കാര്‍ക്ക് നല്‍കും. 50 ദിവസത്തിലധികം പൂര്‍ത്തിയാക്കേണ്ട ജോലികളാണ് നല്‍കുന്നത്. ഓരോ നീക്കങ്ങളുടെയും ഫോട്ടോയും, വിഡിയോയും പകര്‍ത്തേണ്ടതുണ്ട്. തെളിവിനായി ഇത് കാണിക്കുകയും വേണം. ഓരോ യുവതി യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് ഗെയിം നിര്‍മാതാവിന് വ്യക്തമായ ലക്ഷ്യവുമുണ്ട്.

സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേക്ക് നയിക്കുന്നത്. 50 ദിവസം കൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യമാണ്. അവരെ ഒഴിവാക്കി സമൂഹം വൃത്തിയാക്കുന്നതിലൂടെ നല്ല കാര്യമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂവെയില്‍ ഗെയിമിലൂടെ 130-ലധികം മരണം സംഭവിച്ചതായും 17 മരണങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും അദ്ദേഹം സമ്മതിച്ചു. തന്നോട് അഭിപ്രായം ചോദിക്കുകയും സംസാരിക്കുകയും ചെയ്തതിനുശേഷമാണ് ഇവരെല്ലാം ആത്മഹത്യ ചെയ്തതെന്നാണ് ഫിലിപ്പ് പറയുന്നത്.

 

Related posts