കൊ​ടു​ങ്കാ​റ്റി​ലെ​വി​ടെ​യോ ബോ​ട്ട് ആ​ടി​യു​ല‌​യു​ന്നു; ആ​ടി​യു​ല​യു​ന്ന ബോ​ട്ടി​ൽ പാ​ച​കം ചെ​യ്യു​ന്ന യു​വാ​വ്;​വീ​ഡി​യോ വെെ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദി​വ​സേ​ന പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ വെെ​റ​ലാ​കാ​റു​ണ്ട്. ചി​ല​തി ഏ​റെ ര​സ​ക​ര​മാ​യ​വ​യും കൗ​രു​ക​മു​ണ​ർ​ത്തു​ന്ന​വ​യും ഉ​ണ്ട്. അ​ത്ത​ര​ത്തി​ൽ ര​സ​ക​ര​മാ​യൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

വീ​ഡി​യോ ക​ട​ലി​ൽ നി​ന്നു​ള്ള​താ​ണെ​ങ്കി​ൽ കൗ​തു​കം വീ​ണ്ടും കൂ‌​ടും. കൊ​ടു​ങ്കാ​റ്റ് വീ​ശു​മ്പോ​ള്‍ കാ​റ്റി​ൽ ബോ​ട്ടി​നു​ള്ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ.

ബോ​ട്ടി​ലെ കാ​ബി​നു​ള്ളി​ല്‍ അ​ടു​ക്ക​ള പോ​ലെ തോ​ന്നി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ളു​ടെ പാ​ച​കം.

ആ​ടി​യു​ല​യു​ന്ന ബോ​ട്ടി​ല്‍ വീ​ഴാ​തി​രി​ക്കാ​ൻ ബാ​ല​ൻ​സ് ചെ​യ്ത് നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ബോ​ട്ട് ആ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് സ്റ്റൗ​വും അ​ന​ങ്ങു​ന്നു. എ​ങ്കി​ലും ബാ​ല​ൻ​സ് ചെ​യ്ത് പാ​ച​കം ചെ​യ്യു​ന്ന ആ​ളു​ടെ വെെ​ഭ​വ​ത്തെ സ​മ്മ​തി​ക്കാ​തെ വ​യ്യെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ ക​മ​ന്‍റ് ചെ​യ്ത​ത്.

പാ​ലം കു​ലു​ങ്ങി​യാ​ലും കേ​ള​ൻ കു​ലു​ങ്ങി​ല്ലെ​ന്ന പ​ഴ​ഞ്ചൊ​ല്ല് യ​ഥാ​ർ​ഥ​മാ​കു​ന്നെ​ന്ന് തോ​ന്നി​ക്കും വി​ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ച​കം.

കൊ​ടു​ങ്കാ​റ്റ​ത്ത് ഒ​രു ബോ​ട്ടി​ന​ക​ത്ത് ഇ​ങ്ങ​നെ ആ​രെ​ങ്കി​ലും പാ​ച​കം ചെ​യ്തു​നോ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ബ്ര​ഡും പീ​ന​ട്ട് ബ​ട്ട​റും ക​ഴി​ച്ചി​രി​ക്കൂ എ​ന്നാ​ണ് എ​നി​ക്ക് ഉ​പ​ദേ​ശി​ക്കാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment