കൊച്ചി പുറംകടലില്‍ വിദേശകപ്പല്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകര്‍ത്തു; അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; സംഭവം പുതുവൈപ്പിനില്‍ നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെ

boat_accident_1106കൊ​ച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​പ്പി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് വി​ദേ​ശ​ക​പ്പ​ൽ. പ​നാ​മ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആം​ബ​ർ എ​ന്ന ക​പ്പ​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെ ഇ​ടി​ച്ചു​ത​ക​ർ​ത്ത​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​പ്പ​ൽ കോ​സ്റ്റ്ഗാ​ർ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പി​ന​ടു​ത്താ​ണ് ഈ ​ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ച്ച​യോ​ടെ ഈ ​ബോ​ട്ട് കൊ​ച്ചി​യി​ലേ​ക്കു എ​ത്തി​ക്കാ​നാ​ണ് കോ​സ്റ്റ്ഗാ​ർ​ഡ് ശ്ര​മി​ക്കു​ന്ന​ത്. പു​തു​വൈ​പ്പി​നി​ൽ​നി​ന്നു 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ളെ കാ​ണാ​താ​കു​കയും ചെ​യ്തു. കാ​ണാ​താ​യ ആ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു 11 പേ​രെ മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ എ​ത്തി​യ​വ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം നാ​ലു​മ​ണി​യോ​ടെ​യാ​ണ് ഇ​വ​രെ ക​ര​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്ന ബോട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ചു.

ബോ​ട്ടി​ൽ ഇ​ടി​പ്പി​ച്ച​ശേ​ഷം ക​പ്പ​ൽ നി​ർ​ത്താ​തെ പോ​യ​താ​ണോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​പ്പ​ലി​ന്‍റെ ക​പ്പി​ത്താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്താ​ൻ മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കൂ.

Related posts