കുഞ്ചാക്കോ ബോബന്റെ 25 ലക്ഷം തട്ടിയ കട്ടപ്പനയിലെ തട്ടിപ്പുകാരന്‍ അറസ്റ്റില്‍, പ്രതി നടനുമായി അടുത്തത് സ്ഥലം വാങ്ങി തരാമെന്ന് പറഞ്ഞ്

bobanനടന്‍ കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മാസങ്ങള്‍ക്കുമുന്‍പ് നടന്ന ഇടപാടിനെക്കുറിച്ച് നാലു മാസം മുന്‍പാണ് കുഞ്ചാക്കോ ബോബന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. പണം തിരിച്ചുകിട്ടാതെ വന്നതോടെയായിരുന്നു ഇത്. പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗീസ്, എറണാകുളം പുത്തന്‍കുരിശില്‍ കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ഈ ഇടപാട് നടന്നില്ല. താരത്തിന് ഇയാള്‍ പണം മടക്കി നല്‍കിയതുമില്ല. പലതവണ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് നടന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങള്‍ ചാക്കോച്ചനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Related posts