ബോം​ബു​ക​ളു​ടെ മാ​താ​വി​ന് ഇ​റാ​ന്‍റെ മ​റു​പ​ടി ബോം​ബു​ക​ളു​ടെ പി​താ​വ്..! പ​ത്ത് ട​ൺ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ ബോം​ബ് സ്വ​ന്ത​മാ​ക്കി​യെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ ബോം​ബു​ക​ളു​ടെ മാ​താ​വി​ന് ഇ​റാ​ന്‍റെ മ​റു​പ​ടി ബോം​ബു​ക​ളു​ടെ പി​താ​വ്! പ​ത്ത് ട​ൺ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ ബോം​ബ് സ്വ​ന്ത​മാ​ക്കി​യെ​ന്ന് ഇ​റാ​ൻ ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. ഇ​റാ​നി​യ​ൻ വ്യോ​മ​സേ​ന​യു​ടെ (ഐ​ആ​ർ​ജി​സി) നി​ർ​ദേ​ശ പ്ര​കാ​രം ഇ​റാ​ൻ ഡി​ഫ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ബോം​ബ് നി​ർ​മി​ച്ച​ത്. ഇ​ലി​യു​ഷിൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് ബോം​ബ് വ​ർ​ഷി​ക്കാ​നാ​കു​മെ​ന്നും ഇ​റാ​ൻ വ്യോ​മ സേ​ന ത​ല​വ​ൻ ജ​ന​റ​ൽ അ​മീ​ർ അ​ലി ഹാ​ജി​സൈ​യ്ദ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ ജി​ബി​യു-43 എ​ന്ന ആ​ണ​വേ​ത​ര ബോം​ബാ​ണ് ബോം​ബു​ക​ളു​ടെ മാ​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​ഫ്ഗാ​നി​ലെ ഐ​എ​സ് മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക ഇ​ത് പ്ര​യോ​ഗി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ 36 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​ബോം​ബി​നേ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി ത​ങ്ങ​ൾ വി​ക​സി​പ്പി​ച്ച ബോം​ബി​ന് ഉ​ണ്ടെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Related posts