ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് സ​മീ​പം ബോം​ബ് സ്‌​ഫോ​ട​നം; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി മു​ന്നി​ല്‍​ക​ണ്ട് സി​പി​എം അ​ക്ര​മ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ക​യാ​ണെന്ന് ബിജെപി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന് സ​മീ​പ​മു​ള്ള കോ​റോ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും കാ​ര​യി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും ബോം​ബ് സ്‌​ഫോ​ട​നം. വി​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും സ്‌​ഫോ​ട​ന​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ അ​ര്‍​ധ​രാത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ബി​ജെ​പി മു​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ന​ക്കീ​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ കോ​റോം നോ​ര്‍​ത്തി​ലെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ന്നു രാ​വി​ലെ​വ​രെ സം​ഭ​വ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി സ്‌​ഫോ​ട​ന സ്ഥ​ല​ത്തു​നി​ന്നും സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ആ​ര്‍​എ​സ്എ​സ് ജി​ല്ലാ കാ​ര്യ​വാ​ഹ​ക് കാ​ര​യി​ല്‍ പി.​രാ​ജേ​ഷി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള കാ​ര​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി മു​ന്നി​ല്‍​ക​ണ്ട് സി​പി​എം അ​ക്ര​മ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ക​യാ​ണെ​ന്നും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​കു​മെ​ന്നും ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts