നീയൊന്നും നന്നാവത്തില്ല..! മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള സ​മാ​ധാ​ന യോ​ഗ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻപ് ത​ല​ശേ​രി ചാ​ലി​ൽ ബോം​ബേ​റ്; ആർക്കും പരിക്കില്ല

bombത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച ന​ട​ക്കാ​ൻ മ​ണി​ക്കൂ​ർ ബാ​ക്കി നി​ൽ​ക്കെ ത​ല​ശേ​രി​യി​ൽ ബോം​ബേ​റ്. ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ചാ​ലി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ഉ​ഗ്ര സ്ഫോ​ട​നം ന​ട​ന്ന​ത്. ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ റോ​ഡി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​നം കേ​ട്ട ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തു നി​ന്നും ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ചാ​ലി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യി​രു​ന്നു.

ചാ​ലി​ൽ പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ഫാ​സി​സ്റ്റ്-​മാ​ർ​ക്സി​സ്റ്റ് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ബോം​ബേ​റെ​ന്നും സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളെ നി​ല​ക്കു നി​ർ​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്്ലിം യൂ​ത്ത് ലീ​ഗ് ത​ല​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​സ്ലീം ചേ​റ്റം​കു​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ത​ലാ​യി​യും ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ന്ന്യം കു​ണ്ടു ചി​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ബോം​ബേ​റി​ൽ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts