പവിഴപ്പുറ്റുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും സാനിധ്യത്തില്‍ പ്രണയാര്‍ദ്രരാകാന്‍ ഇതാ സുവാര്‍ണാവസരം! വണ്ടി നേരെ കോവളത്തേക്കു വിട്ടോളു…

SCUBA

പ്രണയദിനം കുറച്ചു വ്യത്യസ്തമായി ആഘോഷിക്കാന്‍ ആലോചനയുള്ളവര്‍ വണ്ടി നേരെ കോവളത്തേക്കു വിട്ടോളു… പവിഴപ്പുറ്റുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും സാനിധ്യത്തില്‍ കടലാഴങ്ങളില്‍ പ്രണയാര്‍ദ്രരാകാന്‍ ഇതാ സുവാര്‍ണാവസരം!. കോവളത്തെ ഗ്രോവ് ബീച്ചിലാണ് കടലിന്നടിയില്‍ പ്രണയ ദിനാഘോഷം അരങ്ങേറുന്നത്.

രാജ്യത്ത് ആദ്യമായി കടലിന്നടിയില്‍ കല്യാണം നടത്തി ചരിത്രം സൃഷ്ടിച്ച സ്കൂബാ ഡൈവിംഗ് വിദാഗ്ദരായ ബോണ്ട് സഫാരിയുടെ നേതൃത്വത്തിലാണ് കടലടിത്തട്ടില്‍ പ്രണയ ദിനഘോഷം സംഘടിപ്പിക്കുന്നത്. എന്നാല്‍ വെറുതേ ഒരു ആഘോഷം മാത്രമല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ബോണ്ട് സഫാരിയ്ക്കു നേതൃത്വം കൊടുക്കുന്ന ജാക്‌സണ്‍ പീറ്റര്‍ പറയുന്നു…

തെരുവോരങ്ങളേക്കാളേറെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലാണ് ഇപ്പോള്‍ കടലാഴങ്ങള്‍. കടല്‍ ജീവികള്‍ക്കു വലിയ ഭീഷണയാണ് ഇതുമൂലമുണ്ടാകുന്നത്. കടലിലിറങ്ങുന്ന വിദഗ്ദരായ തങ്ങളുടെ മുങ്ങള്‍ വിദഗ്ദര്‍ കടല്‍ തട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കരയിലെത്തിച്ചു സംസ്കരിക്കുമെന്നും ജാക്‌സണ്‍ പറഞ്ഞു. ഗ്രോവ് ബീച്ചിലെത്തുന്ന ആര്‍ക്കും ഈ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. പ്രണയ ദിനത്തില്‍ പ്രകൃതിയോടുള്ള പ്രണയവും പുതുതലമുറയില്‍ നിറയ്ക്കാനാണു തങ്ങള്‍ ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ജാക്‌സണ്‍ പറഞ്ഞു.

Related posts