ഓ​ർ​മ​ക​ൾ അ​ല​യ​ടി​ക്കു​ന്ന ബേ​ക്ക​ൽ തീ​ര​ത്ത് ‘ബോം​ബൈ’ ടീം ​വീ​ണ്ടും: സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

ഓ​ർ​മ​ക​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ അ​ല​യ​ടി​ക്കു​ന്ന ബേ​ക്ക​ലി​ൽ വീ​ണ്ടും അ​വ​രെ​ത്തി. കേ​ര​ളാ ടൂ​റി​സ​ത്തി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ടി മ​നീ​ഷാ കൊ​യ് രാ​ള, ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​ർ ബേ​ക്ക​ലി​ലെ​ത്തി.

ബോം​ബെ സി​നി​മ​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം. ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ്‌ റി​യാ​സും പ​ങ്കെ​ടു​ത്തു. ബോം​ബെ സി​നി​മ​യി​ല്‍ എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ല്‍ പി​റ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​യ ‘ഉ​യി​രേ’ ചി​ത്രീ​ക​രി​ച്ച​ത് ബേ​ക്ക​ൽ കോ​ട്ട​യി​ലും പ​രി​സ​ര​ത്തു​മാ​ണ്. താ​ര​ങ്ങ​ൾ എ​ത്തി​യ വാ​ർ​ത്ത മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

മ​ണി​ര​ത്നം, മ​നീ​ഷാ കൊ​യ് രാ​ള, രാ​ജീ​വ് മേ​നോ​ൻ
@ ബേ​ക്ക​ൽ..
30 years of BOMBAY movie
Cinema Tourism @ Kerala
സി​നി​മാ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ ബോം​ബ സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ആ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ലി​ലേ​ക്ക് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കും എ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.

ബോം​ബെ സി​നി​മ​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ൽ കേ​ര​ളാ ടൂ​റി​സ​ത്തി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ടി മ​നീ​ഷാ കൊ​യ് രാ​ള, ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ ബേ​ക്ക​ലി​ൽ. കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക് സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment