കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം; കൈയും കാലും നഷ്ടപ്പെട്ട ശരീരത്തെ തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നു; അഞ്ചുതെങ്ങിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച അഞ്ചുതെങ്ങ് മാന്പള്ളി കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് പുലർച്ചെ നാലോടെയാണ് മാന്പള്ളി പള്ളിക്കുസമീപത്തെ കടൽതീരത്ത് മൃതദേഹം കാണപ്പെട്ടത്.

കുഞ്ഞിന്‍റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

അഞ്ചുതെങ്ങ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related posts

Leave a Comment