സൂക്ഷിച്ച് നോക്കണ്ടടാ ഇത് കടുവ തന്നെ; ചങ്ങലയിട്ട കടുവയുമായി നടക്കുന്ന ആൺകുട്ടി, വൈറലായ് വീഡിയോ

ചങ്ങലയിട്ട ക​ടു​വ​യു​മാ​യി ന​ട​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണി​ത്. വ​ലി​യ ഒ​രു ക​ടു​വ​യു​ടെ ക​ഴു​ത്തി​ൽ ച​ങ്ങ​ല ഇ​ട്ടു​കെ​ട്ടി​യ​തി​ന് ശേ​ഷം അ​തി​നോ​ടൊ​പ്പം ഒരു കൊച്ചുകുട്ടി ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാണിക്കുന്നത്. 

നൗ​മാ​ൻ ഹ​സ​ൻ എ​ന്ന​യാ​ളാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ വീ​ഡി​യോ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് ദി​വ​സം കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളാ​ണ് വീ​ഡി​യോ നേ​ടി​യ​ത്. ചി​ല​ർ ആ​ൺ​കു​ട്ടി​യു​ടെ ധീ​ര​ത​യെ പു​ക​ഴ്ത്തു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ ഈ ​കൊ​ച്ചു​കു​ട്ടി​ ഇ​ങ്ങ​നെ ചെ​യ്യുന്നതിൽ രോ​ഷാ​കു​ല​രാ​യി​രി​ക്കു​ക​യാ​ണ്.

ക​ടു​വ, പാ​മ്പ്, മു​ത​ല എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ത​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ന്‍റെ വീ​ഡി​യോ ഹ​സ്സ​ൻ പ​തി​വാ​യി സമൂഹ മാധ്യമങ്ങളിൽ പോ​സ്റ്റ് ചെ​യ്യാ​റു​ണ്ട്. വീഡിയോയിലെ ആ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ചി​ല​ർ ആ ​കു​ട്ടി അ​യാ​ളു​ടെ അ​ന​ന്ത​ര​വ​നാ​ണെ​ന്ന് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് വ​ള​ർ​ത്തു​മൃ​ഗ​മാ​ണോ എ​ന്ന് ചോ​ദി​ച്ചു​ള്ള ക​മ​ന്‍റു​ക​ളും വ​ന്നി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ വ​ർ​ഷം ലാ​ഹോ​ർ സ​ഫാ​രി മൃ​ഗ​ശാ​ല ന​ട​ത്തി​യ ലേ​ല​ത്തി​ൽ നി​ന്ന് വാ​ങ്ങി​യ ഹ​സ്സ​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ൽ സിം​ഹ​ങ്ങ​ളു​മു​ണ്ട്. സ്ഥ​ലം ശൂ​ന്യ​മാ​ക്കാ​നും ഇ​റ​ച്ചി ചെ​ല​വ് കു​റ​യ്ക്കാ​നും മൃ​ഗ​ശാ​ല ഒ​രു ഡ​സ​ൻ സിം​ഹ​ങ്ങ​ളെ ലേ​ലം ചെ​യ്തി​രു​ന്നു. താ​ൻ സിം​ഹ​ങ്ങ​ളെ വാ​ങ്ങി​യി​രു​ന്നെ​ന്ന് ഹ​സ്സ​ൻ തന്നെയാണ് പ​റ​ഞ്ഞത്. ​

മൃ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മ്മാ​ണ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ, പാ​ക്കി​സ്ഥാ​നി​ലു​ട​നീ​ള​മു​ള്ള മൃ​ഗ​ശാ​ല​ക​ൾ അ​വ​യു​ടെ മോ​ശം സൗ​ക​ര്യ​ങ്ങ​ൾ​ക്ക് കു​പ്ര​സി​ദ്ധ​മാ​ണ്. 2020 ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​ത്തെ ഏ​ക മൃ​ഗ​ശാ​ല​യി​ലെ മോ​ശം സൗ​ക​ര്യ​ങ്ങ​ളും മൃ​ഗ​ങ്ങ​ളോ​ടു​ള്ള മോ​ശ​മാ​യ പെ​രു​മാ​റ്റ​വും വെ​ളി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment