വ​ലി​ച്ചെ​റി​യ​ല്‍ സം​സ്‌​കാ​രം വേണ്ട; പാ​ഴ് വ​സ്തു​ക്ക​ള്‍ ഹ​രി​ത സേ​ന​യ്ക്ക് കൈ​മാ​റാ​ത്ത വീ​ടു​ക​ളി​ല്‍ അ​ധി​കൃ​ത​രു​ടെ സ​ന്ദ​ര്‍​ശ​നം


വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന​യ്ക്ക് യൂ​സ​ര്‍​ഫീ ന​ല്‍​കി അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ള്‍ കൈ​മാ​റാ​ത്ത വീ​ടു​ക​ളി​ല്‍ അ​ധി​കൃ​ത​രു​ടെ സ​ന്ദ​ര്‍​ശ​നം. ന​വം​ബ​ര്‍ 10 വ​രെ എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ര്‍​ഡി​ന്റെ ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും ഇ​ത്ത​രം വീ​ടു​ക​ളി​ല്‍ ക​യ​റി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും.

വ​ലി​ച്ചെ​റി​യ​ല്‍ സം​സ്‌​കാ​രം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നെ​പ്പ​റ്റി ബോ​ധ്യ​പ്പെ​ടു​ത്തി ഡോ​ര്‍ ടു ​ഡോ​ര്‍ ക​ല​ക്ഷ​ന്‍ 100 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് എ ​ഡേ വി​ത്ത് ഹ​രി​ത ക​ര്‍​മ്മ സേ​ന​യി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.​ജ​നു​വ​രി 26 ന് ​കോ​ഴി​ക്കോ​ട് ജി​ല്ല സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് വീ​ട് ക​യ​റ്റം.

ഒ​ന്നാം വാ​ര്‍​ഡി​ല്‍ (കു​രി​യാ​ടി) ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി.​ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രും കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ലീ​ഡ​ര്‍​മാ​രും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും ന​വ​കേ​ര​ളം ക​ര്‍​മ്മ പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ണ​ലി​ല്‍ മോ​ഹ​ന​നും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും വീ​ടു​ക​ള്‍ ക​യ​റി.

Related posts

Leave a Comment