വിവാഹവേദിയില്‍ എത്തി വരന്‍ കൈയ്യിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിച്ചു കാമുകന്‍ ! അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…

വിവാഹവേദിയില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരനില്‍ നിന്ന് വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച കാമുകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ബീഹാറിലെ ജയമലയിലാണ് ഈ സംഭവം നടന്നത്. വിവാഹവേദിയില്‍ എത്തിയ അമന്‍ എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത്.

പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.

ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി.

വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.

ഇതോടെ വിവാഹം മുടക്കുന്നതിനായി വധും, അമനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മണ്ഡപത്തില്‍ എത്തിയ വധു അമനെ ഫോണില്‍ ബന്ധപ്പെട്ടു.ഉടന്‍ അമന്‍ വേദിയില്‍ എത്തി, തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറി.

വധുവിന്റെയും വരന്റെയും വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ അമനെ പൊലീസ് വിട്ടയച്ചു.

വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അമനെ വെറുതെവിടുകയായിരുന്നു.

അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാല്‍ വിവാഹവുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വരന്‍ അക്ഷയ് കുമാര്‍ അറിയിച്ചു.

Related posts

Leave a Comment