ഗര്‍ഭകാലത്ത് അനുപ്രിയയെ തേടിയെത്തിയത് കാന്‍സര്‍ ! പിഞ്ചുകുഞ്ഞിന് അവളുടെ അമ്മയെ വേണം; സുമനസ്സുകളില്‍ പ്രതീക്ഷ…

മു​രി​ക്കാ​ശേ​രി: നാ​ലു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ ​പെ​ണ്‍​കു​ഞ്ഞ് അ​വ​ളു​ടെ അ​മ്മ​യെ ക​ണ്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​യി.

നൊ​ന്തു​പെ​റ്റ കു​ഞ്ഞി​നെ ഒ​രു​നോ​ക്ക് കാ​ണാ​ന്‍ പോ​ലും പ​റ്റാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് അ​നു​പ്രി​യ​യെ​ന്ന ആ ​ഇ​രു​പ​ത്താ​റു​കാ​രി​യും.

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​രി​ക്കാ​ശേ​രി പെ​രി​യാ​ര്‍​വാ​ലി പൊ​രു​ന്നോ​ലി​ല്‍ വീ​ട്ടി​ല്‍ അ​നു​പ്രി​യ ടെ​ന്‍​സിം​ഗും കു​ഞ്ഞു​മാ​ണ് ഏ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ല്‍ വി​ങ്ങ​ലാ​യി മാ​റു​ന്ന​ത്.

ക​ര്‍​ഷ​ക​രാ​യ മാ​താ​പി​താ​ക്ക​ള്‍ അ​നു​വി​ന്റെ ചി​കി​ത്സ​യ്ക്കാ​യി ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തു ക​ഴി​ഞ്ഞു.

ക​ടം​വാ​ങ്ങി​യും കി​ട​പ്പാ​ടം വി​റ്റും 27 ല​ക്ഷം​രൂ​പ​യി​ല​ധി​കം മു​ട​ക്കി​യ ഇ​വ​ര്‍ ഇ​നി​യു​ള്ള ചി​കി​ത്സ എ​ങ്ങ​നെ കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​തെ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ചി​കി​ത്സ​യ്ക്ക് ഇ​നി​യും വ​ന്‍​തു​ക ആ​വ​ശ്യ​മാ​ണ്.

ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ ഇ​ട​യ്ക്കു​വ​ന്ന ചു​മ​യി​ലൂ​ടെ​യാ​ണ് എ​ല്ലാ​ത്തി​ന്റെ​യും തു​ട​ക്കം. ചു​മ കു​റ​യാ​തെ വ​ന്ന​തോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തു.

അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ന്‍​സ​റാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. പി​ന്നീ​ട് നേ​രെ ആ​ലു​വ രാ​ജ​ഗി​രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​ത്ര​യും പെ​ട്ടെ​ന്ന് കീ​മോ തെ​റാ​പ്പി തു​ട​ങ്ങ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക്കി.

ഒ​ടു​വി​ല്‍ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്താ​ണ് കീ​മോ തു​ട​ങ്ങി​യ​ത്. അ​ഞ്ചോ​ളം കീ​മോ​തെ​റാ​പ്പി​ക​ള്‍​ക്കു​ശേ​ഷം വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​ധി വീ​ണ്ടും വി​ല്ല​നാ​യെ​ത്തു​ന്ന​ത്.

ഇ​ട​യ്ക്കു ക്ഷീ​ണം​തോ​ന്നി വീ​ണ്ടും ചെ​ക്ക​പ്പി​ന് ചെ​ന്ന​പ്പോ​ഴാ​ണ് ത​ല​ച്ചോ​റി​ല്‍ ട്യൂ​മ​ര്‍ വ​ള​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​ത്.

ട്യൂ​മ​ര്‍ നീ​ക്കം​ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ് വ​രും. ഇ​നി എ​ങ്ങ​നെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​ള്ള തു​ക ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

അ​നു​പ്രി​യ​യു​ടെ ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചി​കി​ത്സാ​സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മു​രി​ക്കാ​ശേ​രി​യി​ലെ നാ​ട്ടു​കാ​ര്‍.

അ​നു​പ്രി​യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 423102010027043. IFSC CODE – UBIN0542318. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍ 7559920610.

Related posts

Leave a Comment