പിന്നിലാരെങ്കിലും ഉണ്ടോ..!  അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്നും വ​ലി​യ ശ​ബ്ദം കേൾക്കുന്ന സംഭവം; സ്പെ​ഷ​ൽ ബ്രാ​ഞ്ച് എത്തിയപ്പോൾ  ശബ്ദം നിലച്ചു; അന്വേഷണം ഊർജിതം

കോ​ട്ട​യം: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്നും കേ​ട്ടി​രു​ന്ന വ​ലി​യ ശ​ബ്ദം നി​ല​ച്ച​താ​യി കോ​ട്ട​യം സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ്. കു​മ​ര​കം പൊ​ങ്ങ​ലി​ൽ അ​രു​ണ്‍​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും ശ​ബ്ദം കേ​ൾ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷണം തു​ട​ങ്ങി​യ​ത്.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ആ​ദ്യ​രാ​ത്രി​യി​ൽ പോ​ലീ​സ് ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ഈ ​ദി​വ​സം രാ​ത്രി​യി​ൽ പ​തി​വു പോ​ലെ ശ​ബ്ദം കേ​ട്ടി​രു​ന്നു. എ​ന്നാ​ൽ ശ​ബ്ദം കേ​ൾ​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും ആ​രെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​റ്റേ​ന്നു രാ​ത്രി​യി​ലും പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ടി​ല്ല. തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​യി​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി താ​മ​സി​ച്ചെ​ങ്കി​ലും ശ​ബ്ദം കേ​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ഒ​രു രാ​ത്രി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ബ്ദം കേ​ൾ​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തോ​ടെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു സ്പെ​ഷ​ൽ ബ്രാ​ഞ്ചും വീ​ട്ടു​കാ​രും.

Related posts