പ്രശസ്തരാകാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍! ലോകത്തിലെ ഏറ്റവും വലിയ മാറിടത്തിന്റെ ഉടമ ഇതാണ് (ആര്‍ക്കും വായിക്കാം)

nintchdbpict000253329194-e1469004163357ഇത് ആനി ഹോക്കിന്‍സ്. വയസ് 57 ആയിരിക്കുന്നു. വെറും സാധാ വീട്ടമ്മയായ ഇവര്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനി എത്തപ്പെട്ടതിനു കാരണം അവരുടെ മാറിടങ്ങളാണ്. അതേ, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മാറിടത്തിന്റെ ഉടമയാണ് ഈ ജോര്‍ജിയക്കാരി. ഗിന്നസ് ബുക്കില്‍ വരെ കയറിപ്പറ്റിയ ആനിയുടെ മാറിടങ്ങള്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനു യാതൊരുവിധ മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

വലിയ മാറിടം കാരണം പുറത്തിറങ്ങാന്‍ പോലും മടിച്ചിരുന്ന കാലം ഉണ്ടായിരുന്നതായി ആനി പറയുന്നു. എന്നാല്‍ അലന്‍ ടര്‍ണറെന്ന വ്യക്തിയെ കണ്ടുമുട്ടിയത് ആനിയുടെ ജീവിതം മാറ്റിമറിച്ചു. 1991ലായിരുന്നു ഇത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും അഞ്ചുവര്‍ഷത്തിനുശേഷം വിവാഹിതരാകുകയും ചെയ്തു. ആനിയെക്കാള്‍ 20 വയസ് കൂടുതലുള്ളയാളായിരുന്നു അലന്‍. വിവാഹശേഷം അലനാണ് ആനിയുടെ ചിത്രം ഒരു മാഗസിനു അയച്ചുകൊടുക്കുന്നത്. മാഗസിനില്‍ ആനിയെക്കുറിച്ചുള്ള ഫീച്ചര്‍ വന്നതോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് അവര്‍ കുതിച്ചുകയറുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ആനിയുടെ ഒരേയൊരു വിഷമം മക്കളെ മുലയൂട്ടാന്‍ പറ്റാത്തതാണ്. ഭര്‍ത്താവ് മരിച്ചശേഷം അദ്ദേഹത്തിന്റെ ബിസിനസ് നോക്കി നടത്തുകയാണ് ആനി.

Related posts