വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്.

മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു.

ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു.

കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു.

പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് കല്യാണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. വിവാഹം ഉറച്ചിപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ വരനു നല്‍കിയിരുന്ന സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാനും ധാരണയായി.

Related posts

Leave a Comment