വിവാഹത്തിനു തൊട്ടുമുമ്പ് വരന്‍ ആശുപത്രിയിലായി ! ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്ത് വധു…

ഒട്ടുമിക്കവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം. വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നതും അതിനാല്‍ പതിവാണ്. പലരും ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കാറുണ്ട്. എന്നാല്‍ ആസൂത്രണം ചെയ്യുന്നതിനു വിപരീതമായ കാര്യങ്ങളാവും പലപ്പോഴും സംഭവിക്കുക. എന്നാല്‍ വിവാഹത്തിന് വരന്‍ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയിലായാലോ ? എന്ത് ചെയ്യും വിവാഹം മാറ്റിവെക്കേണ്ടി വരുന്നതിനെക്കുറിച്ചായിരിക്കും നമ്മളെല്ലാവരും ആലോചിക്കുക. എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നടന്നത് വളരെ വിചിത്രമായ കാര്യമാണ്. വരന്‍ വധുവിനോട് വിവാഹത്തിന് തന്നെ കൂടാതെ പോകാന്‍ ആവശ്യപ്പെട്ടു. വരനില്ലാതെ വിവാഹമെങ്ങനെ നടത്തും എന്ന പ്രശ്നം മറികടക്കാന്‍ കണ്ടെത്തിയ വഴി വളരെ രസകരമായിരുന്നു. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷം ധരിപ്പിച്ച് വിവാഹവേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിര്‍മ്മിച്ച് വിവാഹം…

Read More

സിന്ദൂരം അണിയിച്ച ശേഷം വധുവിനെ കണ്ടു പേടിച്ച വരന്‍ വേദിയില്‍ നിന്ന് ഇറങ്ങിയോടി ! വിചിത്ര സംഭവത്തിന്റെ വീഡിയോ വൈറല്‍…

പല വിവാഹവേദികളും വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാദവേദിയില്‍ വച്ചാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് വധുവിനെ സിന്ദൂരം ചാര്‍ത്തി. രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് വരന്‍ സിന്ദൂരം അണിയിച്ചത്. പിന്നാലെ ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുന്നു. ശേഷം വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന്‍ എന്തോ കണ്ട് പേടിച്ചപോലെ തലയില്‍ കെട്ടിയിരുന്ന തലപ്പാവൊക്കെ പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്ന് ഇറങ്ങിയോടി. ഇതാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തിനാണ് വധുവിനെ കണ്ട് വരന്‍ പേടിച്ചോടുന്നതെന്ന് വ്യക്തമല്ല. നിരഞ്ജന്‍ മോഹപത്ര എന്നയാളാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് യഥാര്‍ഥ വിവാഹമാണോ അതോ ഷോര്‍ട്ട് ഫിലിമോ, ആല്‍ബം ഷൂട്ടോ ആണോയെന്നും ചിലര്‍ സംശയമുയര്‍ത്തുന്നുണ്ട്.

Read More

വല്ല കാര്യവുമുണ്ടായിരുന്നോ… കല്യാണ ഘോഷയാത്രയ്ക്കിടെയുള്ള നൃത്തത്തില്‍ കൂട്ടുകാരന്റെ തോളില്‍ നിന്ന് താഴെവീണ് വരന്‍;വീഡിയോ വൈറല്‍…

കല്യാണം ഇപ്പോള്‍ ഒരു ആഘോഷമാണ്. ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കാന്‍ ഓരോത്തരും മത്സരിക്കുന്നു. ബന്ധുക്കളും കൂട്ടുകാരുമായിരിക്കും മിക്കവാറും ആഘോഷത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. പലപ്പോഴും വധുവരന്മാരും ഇതില്‍ അണിചേരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നടത്തിയ വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റൊരാളുടെ തോളത്തേറി ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. ഘോഷയാത്രക്കിടെ കൂട്ടുകാരന്റെ തോളത്തേറി വരുന്ന വരനെ കാണാം. പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്താണ് കൂട്ടുകാരന്റെ വരവ്. തോളത്തിരിക്കുന്ന വരനും പാട്ടിന്റെ താളത്തിന് അനുസരിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്. അതിനിടെ ഒരു നിമിഷം കൂട്ടുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന്…

Read More

വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…

Read More

വിവാഹച്ചടങ്ങിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു ! തൊട്ടുപിന്നാലെ വരന്‍ സഹോദരിയെ വിവാഹം കഴിച്ചു…

വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് വരന്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സനദ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തെത്തുടര്‍ന്ന് മണ്ഡപത്തില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അടിയന്തര തീരുമാനം എടുത്ത് വരന്‍ മനോജ്കുമാറിനെ സുരഭിയുടെ ഇളയ സഹോദരി നിഷയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. സുരഭി എന്ന പെണ്‍കുട്ടിയെയാണ് മനോജ്കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ സുരഭിയ്ക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് മരണവും സംഭവിച്ചു. വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് പിന്നാലെ സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞു വീണതോടെ വിവാഹചടങ്ങുകള്‍ നിര്‍ത്തിവച്ചു. വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തിയപ്പോള്‍ മരണമടഞ്ഞതായി കണ്ടെത്തി. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറിനെ…

Read More

വിവാഹദിവസം മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി ! ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പൊങ്ങി; പൂച്ചാക്കലിലെ നവവരനെ പോലീസ് പൊക്കിയതിങ്ങനെ…

വിവാഹദിവസം വരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ കഥാനാഥകന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്‌നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റി. വിവാഹത്തിനു താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി…

Read More

വധുവിന്റെ വീട്ടിലെത്താന്‍ വരന് വള്ളം ഒരുക്കി ! വള്ളത്തില്‍ കയറിയ കൂട്ടുകാര്‍ ഒടുവില്‍ വെള്ളത്തിലായി; മിന്നുന്ന വസ്ത്രം ധരിച്ച് ഇറങ്ങിയവര്‍ ചടങ്ങു നടക്കുന്നിടത്ത് എത്തിയത് നനഞ്ഞ കോഴികളെപ്പോലെ…

വരന് വധുവിന്റെ വീട്ടിലേക്ക് എത്താന്‍ ഒരുക്കിയ വള്ളത്തില്‍ കയറിയ സുഹൃത്തുക്കള്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തിലായി. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകന്‍ അരുണ്‍ കിഷോറിന്റെയും വിവാഹനിശ്ചയത്തിനെത്തിയ അരുണിന്റെ സുഹൃത്തുക്കളാണ് വള്ളത്തില്‍ നിന്നും വെള്ളത്തില്‍ പോയത്. അരുണിമയുടേയും അരുണിന്റേയും വിവാഹനിശ്ചയം ഓഗസ്റ്റ് 10നാണ് നിശ്ചയിച്ചത്. കൃത്യസമയമായപ്പോള്‍ നാടെങ്ങും വെള്ളം പൊങ്ങി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി. അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച് കല്യാണനിശ്ചയത്തിനായി വന്നവര്‍…

Read More

യാതൊരു ദുസ്വഭാവവും ഇല്ലാത്ത സല്‍സ്വഭാവിയാണ് ! ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്…

വിവാഹം നടക്കാത്ത നിരവധി യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുള്ള കഥയാണ് ഫേസ്ബുക്കിന് പറയാനുള്ളത്. ഇപ്പോള്‍ തന്റെ സുഹൃത്തിനു. വേണ്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എട്ടുവര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത രാജീവ് ഗോപാലനു വധുവിനെ തേടിയാണ് വിനീഷ് വിനീഷ് വാസുദേവന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. രാജീവിന്റെ ജാതകത്തില്‍ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താല്‍ എല്ലാ വിവാഹ ആലോചനകളും മുടങ്ങുകയാണെന്നും വിനീഷിന്റെ കുറിപ്പില്‍ പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്നും പറഞ്ഞാണ് രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ്. സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താന്‍ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.

Read More

വരന്‍ ചതിച്ചാശാനേ ! രണ്ടു ദിവസത്തിനു മുമ്പ് ജോലിസ്ഥലത്തു നിന്നു പുറപ്പെട്ട വരനെ കാണാഞ്ഞ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി; കണ്ടതോ ഗര്‍ഭിണിയായ ഭാര്യയെയും; പത്തനാപുരത്തെ കല്യാണവിശേഷങ്ങള്‍ ഇങ്ങനെ…

പത്തനാപുരം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തിയ പിതാവും ബന്ധുക്കളും കണ്ടത്.മകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തെന്നാണു വിവരം.പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മഞ്ചള്ളൂര്‍ ചീനി ഓഫീസിന് സമീപമുളള യുവാവിന്റെയും യുവതിയുടെയും വിവാഹം മൂന്നു മാസം മുമ്പ് ഉറപ്പിച്ചിരുന്നു. പരസ്പരം മോതിരം െകെമാറി വിവാഹനിശ്ചയവും നടത്തി. ഒരു ദിവസം മുമ്പു മാത്രമാണ് വിവാഹം നടക്കില്ലെന്ന സത്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.സ്വര്‍ണവും വസ്ത്രങ്ങളും വധുവിന്റെ വീട്ടുകാര്‍ വാങ്ങിയിരുന്നു. തലേദിവസം നടക്കുന്ന ടീ പാര്‍ട്ടിക്കും കല്യാണ ദിവസത്തെ സദ്യക്കുമുളള ക്രമീകരണം നടത്തുന്നതിനിടെയാണു യുവാവു ചതിച്ച വിവരം സുഹൃത്ത്, വധുവിന്റെ വീട്ടുകാരോടു പറയുന്നത്. വിവാഹത്തിനു രണ്ടുദിവസം മുമ്പ് ബംഗളുരുവില്‍ നിന്ന് യുവാവ് നാട്ടിലേക്ക് പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിക്കാന്‍…

Read More

കതിര്‍ മണ്ഡപത്തിലേക്ക് വധു കയറിവരുന്നതു കണ്ട് വരന്‍ അലറിക്കരഞ്ഞു; കാര്യമറിയാതെ ഭയന്നു വിറച്ച് വധുവിന്റെ വീട്ടുകാര്‍ നേരേ പോലീസ് സ്‌റ്റേഷനിലേക്ക്; വിതുരയില്‍ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…

വിതുര: വിവാഹത്തിന്റെ മുഹൂര്‍ത്ത സമയത്ത് വധു മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നത് നമ്മള്‍ സിനിമയില്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിതുരയില്‍ സംഭവിച്ചതു കണ്ടാല്‍ സിനിമവരെ തോറ്റുപോകും. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുമ്പോഴായിരുന്നു ട്വിസ്റ്റ് സംഭവിച്ചത്. കതിര്‍മണ്ഡപത്തിലിരുന്ന വരന്‍ അലറി ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.വരന്‍ പൂക്കള്‍ വാരിയെറിയുകയും ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രാന്തിയിലായി. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കളും. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് ഈ അഭിപ്രായത്തിനു…

Read More