ബ്രില്ലിയുടെ ബ്രില്ലിയന്‍റ് കാണാനിരിക്കുന്നേയുള്ളു..! ബോബിയുടെ പിന്തുണയിൽ ബ്രില്ലി ഇനി പഴവങ്ങാടി 12-ാം വാർഡ് നയിക്കും


ഐ​ത്ത​ല (റാ​ന്നി): സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​ങ്ങ​ളെ​യും ദു​ര​ന്ത​ങ്ങ​ളെ​യും മ​ന​ക്ക​രു​ത്തോ​ടെ നേ​രി​ട്ട് ഒ​രു നാ​ടി​നെ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക്കു കൂ​ട്ടാ​യി നി​ന്ന പ്രി​യ​ത​മ വാ​ര്‍​ഡി​ന്‍റെ അ​മ​ര​ക്കാ​രി​യാ​യി.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 -ാം വാ​ര്‍​ഡി​നെ​യാ​ണ് ബ്രി​ല്ലി ബോ​ബി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 2015 – 20 ഭ​ര്‍​ത്താ​വ് ബോ​ബി ഏ​ബ്ര​ഹാം പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന വാ​ര്‍​ഡാ​ണി​ത്.

കേ​ര​ള​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ റാ​ന്നി​യി​ലെ ഐ​ത്ത​ല പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന വാ​ര്‍​ഡ്. അ​ന്ന് ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന ബോ​ബി ഏ​ബ്ര​ഹാം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ന​ട​ത്തി​യ സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച ബ്രി​ല്ലി ബോ​ബി​ക്ക് 547 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും ല​ഭി​ച്ചു.

ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു വാ​ര്‍​ഡു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ ഭൂ​രി​പ​ക്ഷം. ആ​കെ പോ​ള്‍ ചെ​യ്ത 992 വോ​ട്ടി​ല്‍ 705 എ​ണ്ണ​വും ബ്രി​ല്ലി​ക്കാ​യി​രു​ന്നു.2015 ല്‍ ​എ​ല്‍​ഡി​എ​ഫ ്‌സ്വ​ത​ന്ത്ര​നാ​യാ​ണ് ബോ​ബി ഏ​ബ്ര​ഹാം വി​ജ​യി​ച്ച​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലു​ണ്ടാ​യ ചി​ല ത​ര്‍​ക്ക​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റി. യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ഇ​ട​ക്കാ​ല​ത്തു പ്ര​സി​ഡ​ന്‍റാ​യി.

പി​ന്നീ​ടു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും മെം​ബ​റെ​ന്ന നി​ല​യി​ല്‍ ഐ​ത്ത​ല​യി​ല്‍ ന​ട​ത്തി​യ സേ​വ​ന​ങ്ങ​ള്‍ ഏ​റെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. മ​ഹാ​പ്ര​ള​യ​ത്തി​ല്‍ നാ​ട് മു​ങ്ങി​യ​പ്പോ​ഴും കോ​വി​ഡി​ന്‍റെ കാ​ല​ത്ത് കേ​ട്ടു കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത ക്വാ​റ​ന്‍റൈനും സാ​മൂ​ഹി​ക അ​ക​ല​വു​മൊ​ക്ക വ​ന്ന​പ്പോ​ഴും നാ​ടി​നൊ​പ്പം അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​നെ​ല്ലാം പി​ന്തു​ണ ന​ല്‍​കി ഭാ​ര്യ ബ്രി​ല്ലി​യും മ​ക്ക​ളാ​യ അ​ലീ​ന, അ​നീ​റ്റ, മെ​ല്‍​സ എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ബോ​ബി പ​റ​യു​ന്നു.ഇ​ത്ത​വ​ണ വാ​ര്‍​ഡ് വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ ബോ​ബി മ​ത്സ​ര​രം​ഗം വി​ട്ടു.

എ​ന്നാ​ല്‍ സി​റ്റിം​ഗ് മെം​ബ​റെ​ന്ന നി​ല​യി​ല്‍ ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ മു​ന്ന​ണി​ക​ള്‍ ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മാ​ണ് ഭാ​ര്യ​യെ രം​ഗ​ത്തി​റ​ക്കാ​ന്‍ ബോ​ബി​യെ പ്രേ​രി​പ്പി​ച്ച​ത്. ഒ​പ്പം നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യും. മു​ന്ന​ണി​ക​ളെ ഞെ​ട്ടി​ച്ച വി​ജ​യ​മാ​യി​രു​ന്നു ബ്രി​ല്ലി​യു​ടേ​ത്.

ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്്ക്ക് ബ്രി​ല്ലി​ക്കൊ​പ്പം ബോ​ബി ഏ​ബ്ര​ഹാ​മു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment