ബാ​റി​ലെ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്; ന​ടു​റോ​ഡി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന​ത് സ​ഹോ​ദ​ര​ങ്ങ​ൾ; ന​ട​ക്കു​ന്ന സം​ഭ​വം ത​ല​സ്ഥാ​ന​ത്ത്; നാ​ലു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബാ​റി​ലെ ത​ർ​ക്കും റോ​ഡി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ യു​വാ​വി​നെ ന​ടു​റോ​ഡി​ലി​ട്ട് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ. സു​മ​ൻ (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ട​ക്കു​ന്ന സം​ഭ​വം ത​ല​സ്ഥാ​ന​ത്ത്.

അ​ച്ചു​വും അ​ന​ന്ത​വും സം​ഘ​വും ചേ​ർ​ന്ന് സു​മ​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​തും അ​വ​ശ​നാ​യ​തി​നു ശേ​ഷം ആ​ക്ര​മ​ണം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ക്കോ​ല​യി​ലെ ബാ​റി​ലാ​ണ് യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഷാ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നു​മാ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ചെ​റു​പ്പ​ക്കാ​ർ ബാ​റി​ൽ വ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ ഇ​ട​പെ​ട്ട​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട സു​മ​നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ബാ​റി​ൽ നി​ന്ന് ത​ന്നെ സം​ഘം സു​മ​നെ​തി​രെ തി​രി​യു​ക​യും ഇ​റ​ങ്ങി പു​റ​ത്തേ​ക്കോ​ടി​യ സു​മ​നെ പി​ന്തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ വ​ന്ന യാ​ത്ര​ക്കാ​രാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും യു​വാ​വ് മ​രി​ച്ചി​രു​ന്നു.

പ്ര​തി​ക​ളെ​ല്ലാം മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ കൂ​ടാ​തെ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment