ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്നു; രാത്രിയായിട്ടും ബിജേഷ് തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അറിയുന്നത്

bijesh-lകൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​താ​യി പ​രാ​തി. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി മു​റി​യെ​ടു​ത്ത യു​വാ​വ് 11.45ഓ​ടെ പു​റ​ത്തു പോ​യി ഒ​രു പെ​ട്ടി​യു​മാ​യി വ​രി​ക​യും തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീവ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ടി​വി പെ​ട്ടി​യി​ലി​ട്ട് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്, ഫ​റൂ​ഖ് സ്വ​ദേ​ശി ബി​ജേ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി​യെ​ടു​ത്ത ശേ​ഷം പു​റു​ത്തു പോ​യ ഇ​യാ​ള്‍ ഒ​രു പെ​ട്ടി​യു​മാ​യി റി​സെ​പ്ഷ​നി​ലേ​ക്ക്  വ​രി​ക​യും. താ​ത്കാ​ലി​ക​മാ​യി റി​സ​പ്ഷ​നി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സു​ഹൃ​ത്തി​ന് ന​ല്‍​കാ​നു​ള്ള പെ​ട്ടി​യെ​ന്നാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പെ​ട്ടി​യു​മാ​യി മു​റി​യി​ലേ​ക്കും പു​റ​ത്തേ​ക്കും പ​ല ത​വ​ണ പോ​യ ശേ​ഷം 11.45ഓ​ടെ പെ​ട്ടി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. റൂം ​ഒ​ഴി​യു​ക​യാ​ണോ എ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​ല്ലെ​ന്നും ഉ​ട​ന്‍ മ​ട​ങ്ങി വ​രു​മെ​ന്നു​മാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് രാ​ത്രി മു​റി​യു​ടെ പ​രി​സ​ര​ത്ത് പ​തി​വു പ​രി​ശോ​ധ​ന​ക്കു ചെ​ന്ന ജീ​വ​ന​ക്കാ​ര്‍ മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ലും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യ​താ​യി മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts