തിരുനക്കര ബിഎസ്എൻഎൽ ഓഫീസ് ഗോഡൗണിൽ വൻ തീപിടുത്തം;  തീപിടുത്തത്തിന് സമീപം 11,000 വാ​ട്സി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

കോ​ട്ട​യം: തി​രു​ന​ക്ക​ര ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ ഗോ​ഡൗ​ണ്‍ തീ​ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് യ​ഥാ​സ​മ​യം എ​ത്തി​യ​തി​നാ​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​രി​ക്കു​ന്ന മ​റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. ഇ​തോ​ടെ വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്നാ​ണ് ന​ഗ​രം ര​ക്ഷ​പ്പെ​ട്ട​ത്.ഇ​ന്നു രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ​യാ​ണ് തീ ​പി​ടിത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ബി​എ​സ്എ​ൻ​എ​ൽ കോ​ന്പൗ​ണ്ടി​നു പു​റ​ത്തു​ള്ള റോ​ഡി​ലൂ​ടെ പോ​യ​വ​രാ​ണ് ആ​ദ്യം വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

പു​ക വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് തീ ​പി​ടിത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഗോ​ഡൗ​ണ്‍ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചി​രു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു പി​ൻ​വ​ശ​ത്താ​ണ് ഏ​ക​ദേ​ശം 30 അ​ടി നീ​ള​മു​ള്ള ഗോ​ഡൗ​ണ്‍. ഇ​വി​ടെ പ​ഴ​യ ഫ​യ​ലു​ക​ളും കേ​ബി​ളും അ​ട​ക്കം നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രു​ന്നു. ഗോ​ഡൗ​ണി​നു പു​റ​ത്തു കി​ട​ന്ന ച​പ്പു​ച​വ​റു​ക​ൾ​ക്കാ​ണ് ആ​ദ്യം തി​പി​ടി​ച്ച​തെ​ന്നു ക​രു​തു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ച​പ്പു​ച​വ​റു​ക​ൾ​ക്കു പി​ടി​ച്ച തീ ​പി​ന്നീ​ട് പ​ഴ​യ ഫ​യ​ലു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന് ഗോ​ഡൗ​ണി​ന്‍റെ വാ​തി​ൽ വ​ഴി അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. അ​തേ സ​മ​യം ഗോ​ഡൗ​ണി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണോ തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് തി ​പ​ട​ർ​ന്ന് മ​റ്റ് ഓ​ഫീ​സി​ലേ​ക്ക് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​രു​ന്നു.

ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഓ​ഫീ​സു​ക​ളി​ലു​ണ്ട്. ഇ​വ​യ്ക്കൊ​ന്നും ഒ​രു പോ​റ​ൽ പോ​ലു​മേ​റ്റി​ട്ടി​ല്ല. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തെ തീ ​പി​ടിത്തം ബാ​ധി​ച്ചി​ട്ടി​ല്ല. തീ ​പി​ടി​ച്ചു ന​ശി​ച്ച ഗോ​ഡൗ​ണി​നു തൊ​ട്ടടു​ത്താ​ണ് 11,000 വാ​ട്സി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തീ ​പി​ടി​ച്ച​യു​ട​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചു. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി.​ശി​വ​ദാ​സ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ യേ​ശു​ദാ​സ്, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഉ​ദ​യ​ഭാ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Related posts