പരിധിയില്ലാതെ സംസാരിപ്പിക്കാന്‍ ബിഎസ്എന്‍എലും; 339 രൂപയക്ക് അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ബിഎസ്എന്‍എല്‍

bsnl.jpg 1തിരുവനന്തപുരം: റിലയന്‍സ് ജിയോയുടെ വരവോടെ സ്വകാര്യ ടെലികോം കമ്പനികളെല്ലാംതന്നെ കോളിംഗ്, ഡേറ്റാ നിരക്കുകള്‍ കുത്തനെ കുറച്ചിരിക്കുകയാണ്. മികച്ച ഓഫറുകളുമായെത്തിയ സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ തക്കവണ്ണമുള്ള വന്‍ ഇളവുകളാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് ടെലികോം കമ്പനികളുടെ നമ്പറിലേക്കും പരിധിയില്ലാതെ വിളിക്കാം എന്നതാണ് പുതിയ ഓഫര്‍.  കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും. ഈ പാക്കേജ് ഇന്ന് നിലവില്‍ വരും.

ഇതു കൂടാതെ മറ്റൊരു മികച്ച പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നുണ്ട്. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം.ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എംബി ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്. ഇതിനു സമാനമായ ഓഫറുകള്‍ സ്വകാര്യകമ്പനികള്‍ മുമ്പേ ഇറക്കിയതിനാല്‍ ബിഎസ്എന്‍എലിനു ഗത്യന്തരമില്ലാതെ വരുകയായിരുന്നു.

Related posts