വിമാനത്താവളത്തിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മം; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ; ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ സംശത്തിൽ ഉദ്യോഗാർഥികൾ ഇവരെ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ് ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ബി​എ​സ്എ​ൻ​എ​ൽ ജീ​വ​നക്കാ​ര​നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ലു​വ മാ​ളി​കം​പീ​ടി​ക പ​ട്ട​വാ​തു​ക്ക​ൽ ഷം​സു​ദ്ദീ​ൻ എ​ന്ന് വി​ളി​ക്കു​ന്ന സൈ​നു​ദ്ദീ​ൻ (57)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ പ്ര​തി. റ​ഷീ​ദ്, മ​നോ​ജ് എ​ന്നി​വ​രാ​ണ് മു​ങ്ങി​യ​തെ​ന്ന് ഷം​സു​ദ്ദീ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 22 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന പേ​രി​ൽ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആഭ്യന്തര ടെ​ർ​മി​ന​ലി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഉ​ദ്യോ​ഗാ​ർ​ഥി​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സെ​ബി​ന് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വ​രം നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷം​സു​ദീ​നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു. ഇ​തി​നി​ടെ റ​ഷീ​ദും മ​നോ​ജും സ്ഥ​ലംവി​ട്ടു. പ​ല​രി​ൽ നി​ന്നാ​യി ശേ​ഖ​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​ന്നെ ത​ട്ടി​പ്പ് പു​റ​ത്താ​യ​തി​നാ​ൽ ആ​രു​ടെ​യും പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്, സെ​ക്യൂ​രി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.
മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​തെ​ന്നും താ​ൻ ഇ​വ​രു​ടെ സ​ഹാ​യാ​യി​ട്ടാ​ണ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നു​മാ​ണ് ഷം​സു​ദ്ദീന്‍റെ വി​ശ​ദീ​ക​ര​ണം. റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യി സി​യാ​ൽ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ഓ​ഫീ​സ​ർ സോ​ണി ഉ​മ്മ​ൻ കോ​ശി​യും നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നെ അ​റി​യി​ച്ച​താ​യി സി​ഐ പി.​എം. ബൈ​ജു, എ​സ്. സോ​ണി മ​ത്താ​യി എ​ന്നി​വ​ർ പറഞ്ഞു.

Related posts