ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി;റ​ബ്ബ​റി​ന്‍റെ ത​റ​വി​ല ഉ​യ​ർ​ത്തു​ക​യും നെ​ല്ലി​ന്‍റേ​യും നാ​ളി​കേ​ര​ത്തി​ന്‍റെ​യും സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു…

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ചും ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി ടി ​എം തോ​മ​സ് ഐ​സ​ക്കിന്‍റെ സം​സ്ഥാ​ന ബ​ജ​റ്റ്.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1500 ൽ ​നി​ന്ന് 1600 രൂ​പ​യാ​ക്കി​യും ത​ക​ർ​ച്ച നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് റ​ബ്ബ​റി​ന്‍റെ ത​റ​വി​ല ഉ​യ​ർ​ത്തു​ക​യും നെ​ല്ലി​ന്‍റേ​യും നാ​ളി​കേ​ര​ത്തി​ന്‍റെ​യും സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. റ​ബ​റി​ന്‍റെ വി​ല 170 രൂ​പ​യും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 28 രൂ​പ​യാ​ക്കി.

നാ​ളികേ​ര​ത്തി​ന്‍റെ താ​ങ്ങു​വി​ല 32 രൂ​പ​യാ​ക്കി. 8 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ഭാ​ത്തേ​യും ചേ​ർ​ത്തു​പി​ടി​ച്ചുകൊ​ണ്ടാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​റാ​മ​ത്തെ​യും തോ​മ​സ് ഐ​സ​ക്കി​ന്‍റെ 12-മ​ത്തെ ബ​ജ​റ്റും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച​ത്.

കോ​വി​ഡ് സൃ​ഷ്ടി​ച്ച ധ​നപ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് വാ​യ്പ​ക​ൾ അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം ജി​എ​ച്ച്എ​സ്എ​സി​ലെ സ്നേ​ഹ​യു​ടെ ക​വി​ത​യോ​ടെ​യാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഒാരോ പദ്ധതി പ്രഖ്യാ പനത്തിനു മുന്പും സംസ്ഥാന ത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ കവിതകൾ മന്ത്രി ഉദ്ധരിച്ചു. ബജറ്റിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർ ശന വുമുണ്ടായി.

ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
* 2021-22 ൽ ​എ​ട്ട് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ൽ 4000 ത​സ്തി​ക സൃ​ഷ്ടി​ക്കും
* ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ നൂ​റ് രൂ​പ വ​ർ​ധി​പ്പി​ച്ച് 1600 രൂ​പ​യാ​ക്കി
* കേ​ന്ദ്ര നി​ല​പാ​ട് സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
* 15000 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി ന​ട​പ്പാ​ക്കും
* റ​ബ​റി​ന്‍റെ ത​റ​വി​ല 170 രൂ​പ​യാ​ക്കി , നാ​ളി​കേ​ര​ത്തി​ന്‍റെ സം​ഭ​ര​ണ​വി​ല 5 രൂ​പ കൂ​ട്ടി 32 ആ​ക്കി. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 28 ആ​ക്കി
* ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​യി​രം കോ​ടി അ​ധി​കം ന​ൽ​കും
* 4530 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​ക്കും
* അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് തൊ​ഴി​ലി​ന് ക​ർ​മ​പ​ദ്ധ​തി,
* സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലി​ന് പ്ര​ത്യേ​ക പ​ദ്ധ​തി
* തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് കം​പ്യൂ​ട്ട​ർ അ​ട​ക്കം വാ​യ്പ ന​ൽ​കും
* തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ പ്ളാ​റ്റ്ഫോ​മി​ൽ ല​ഭ്യ​മാ​ക്കും
* അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് 20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കും.
* ജൂ​ലാ​യ് മാ​സ​ത്തോ​ടെ കെ ​ഫോ​ണ്‍ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും, ഫെ​ബ്രു​വ​രി​യി​ൽ ആ​ദ്യ ഘ​ട്ടം
* തൊ​ഴി​ൽ വേ​ണ്ട​വ​ർ​ക്ക് അ​ടു​ത്ത​മാ​സം മു​ത​ൽ ഡി​ജി​റ്റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും
* ദു​ർ​ബ​ല വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​കു​തി വി​ല​യ്ക്ക് ലാ​പ്ടോ​പ്പ് , സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ലാ​പ്ടോ​പ്പ്്്
* ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കും
* സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പു​തി​യ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്ടി​ക്കും
* ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
* പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ​ക്ക് കി​ഫ്ബി വ​ഴി 2000 കോ​ടി അ​നു​വ​ദി​ക്കും
* കോ​ള​ജു​ക​ൾ​ക്ക് 1000 കോ​ടി
* പു​തി​യ കോ​ഴ്സുക​ൾ അ​നു​വ​ദി​ക്കും
* ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​റി​ന പ​ദ്ധ​തി
*കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള 800 ത​സ്തി​ക​ക​ൾ ഉ​ട​ൻ നി​ക​ത്തും
* കോ​ള​ജു​ക​ളി​ൽ 10 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന
* സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 800 ത​സ്തി​ക​ക​ൾ
* ആ​രോ​ഗ്യ ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഡോ. ​പ​ൽ​പ്പു​വി​ന്‍റെ പേ​ര്
* സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മി​ക​വി​ന്‍റെ 30 കേ​ന്ദ്ര​ങ്ങ​ൾ
* ഗ​വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫെ​ല്ലോ​ഷി​പ്പ്
* വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം 20000 കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന സൗ​ക​ര്യം
* 2600 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ വ​രും
* സ്റ്റാർട്ട്പ്പുകൾക്ക് 50 കോടി
* തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ ഡി​വൈ​സ് പാ​ർ​ക്ക്
* കേ​ര​ള​ത്തി​ലെ മ​രു​ന്ന് ഉ​ൽ​പ്പാ​ദ​നം 250 കോ​ടി​യാ​യി ഉ​യ​ർ​ത്തും
* കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പാ​ർ​ക്ക് ഈ ​വ​ർ​ഷം ത​റ​ക്ക​ല്ലി​ടും
* ടെ​ക്നോ​പാ​ർ​ക്കി​ന് 22 കോ​ടി, ഇ​ൻ​ഫോ​പാ​ർ​ക്കി​ന് 36 കോ​ടി, സൈ​ബ​ർ പാ​ർ​ക്കി​ന് 12 കോ​ടി
* കേ​ര​ള ഇ​ന്ന​വേ​ഷ​ൻ ച​ല​ഞ്ചി​ന് 40 കോ​ടി
* കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും
* മൂന്ന് വ്യവസായ ഇടനാഴികൾക്ക് തുടക്കമിടും; ഇതിനായി 5000 കോടി അനുവ ദിക്കും
* മൂ​ന്ന​ര​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് പു​തു​താ​യി പ​ഠ​ന സൗ​ക​ര്യം
* കേ​ര​ള​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ആ​രു​ടെ​യും കു​ത്ത​ക​യാ​വി​ല്ല.
* വി​ഴി​ഞ്ഞം മു​ത​ൽ നാ​വാ​യി​ക്കു​ളം വ​രെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ
* തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ബൃ​ഹ​ദ്പ​ദ്ധ​തി
* ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം 8000 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കും
*തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കും
* അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് നൂ​റ് കോ​ടി രൂ​പ അ​നു​വ​ദി​ക്കും. ശ​രാ​ശ​രി 75 ദി​വ​സം തൊ​ഴി​ൽ ന​ൽ​കും
* ടൂ​റി​സം നി​ക്ഷേ​പ​ക​ർ​ക്ക് പ​ലി​ശ ഇ​ള​വോ​ടെ വാ​യ്പ
*ടൂ​റി​സം മാ​ർ​ക്ക​റ്റിം​ഗി​ന് 100 കോ​ടി
* ഏ​കോ​പി​ത പ്ര​വാ​സി പ​ദ്ധ​തി​ക്ക് നൂ​റ് കോ​ടി
* ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് പു​ന​രാ​രം​ഭി​ക്കും
* പ്ര​വാ​സി ചി​ട്ടി ഉൗ​ർ​ജി​ത​മാ​ക്കും
* മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് നൈ​പു​ണ്യ പ​ദ്ധ​തി
*നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക്ക് 3000രൂ​പ പെ​ൻ​ഷ​ൻ
* കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് മൂ​ന്നി​ന ക​ർ​മ്മ​പ​ദ്ധ​തി
* കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ര​ണ്ട് ല​ക്ഷം തൊ​ഴി​ല​വ​സ​രം
* ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യ്ക്ക് 100 കോ​ടി
* ആ​ല​പ്പു​ഴ​യി​ൽ അ​ടു​ത്ത മാ​സം ഡി​ജി​റ്റ​ൽ ആ​യി ക​യ​ർ വ്യാ​പാ​ര മേ​ള ന​ട​ത്തും
* കൈ​ത്ത​റി മേ​ഖ​ല​ക്ക് 52 കോ​ടി രൂ​പ വ​ക​യി​രു​ത്തും
* മ​ത്സ്യ സം​സ്ക​ര​ണ വി​പ​ണ​ന​ത്തി​നും മ​ത്സ്യ​കൃ​ഷി​ക്കും 66 കോ​ടി രൂ​പ
* എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​ർ ക്രാ​ഫ്ട് സെ​ന്‍റ​റു​ക​ൾ​ക്ക് നാ​ല് കോ​ടി
* അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് 10 കോ​ടി
* ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക്ക് 6 കോ​ടി


Related posts

Leave a Comment