ബ​ജ​റ്റ് ചോ​ർ​ന്നു; മ​ന്ത്രി പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്ന പ​ദ്ധ​തി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യിൽ; ബ​ജ​റ്റി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെന്നാരോപിച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

budjetതി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ചോ​ർ​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ളം വ​ച്ചു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍​റെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വി​ഷ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്ന പ​ദ്ധ​തി​ക​ൾ ഇ​നി താ​ൻ പ​റ​യാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​തോ​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് മു​ൻ​പി​ലെ​ത്തി ബ​ഹ​ളം​വ​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍​റെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​മെ​ന്ന് സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും സ​ഭ​യെ അ​റി​യി​ച്ചു. മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വി​വ​ര​ങ്ങ​ൾ ചി​ല ന്യൂ​സ് ചാ​ന​ലു​ക​ളി​ൽ വ​ന്നു. ബ​ജ​റ്റി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

Related posts