മൂന്നുനില കെട്ടിടം തകർന്ന് 2 മരണം; അവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ്

മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും 10 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലെ ഫ​ത്തേ​പൂ​ർ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. 15പേ​ർ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

നി​ല​വി​ൽ മൂ​ന്ന് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

പ​ന്ത്ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ബ​രാ​ബ​ങ്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ര​ണ്ട് പേ​ർ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. എ​ട്ട് പേ​രെ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നാ​യി ല​ഖ്‌​നൗ​വി​ലെ കിം​ഗ് ജോ​ർ​ജ്ജ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ റോ​ഷ്‌​നി (22), ഹ​ക്കി​മു​ദ്ദീ​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ ഹാ​ഷിം ആ​ണെ​ന്ന് ബ​രാ​ബ​ങ്കി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​ഭ​വ​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്ത​താ​യി സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ല​ഖ്‌​നൗ​വി​ൽ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment