പോ​ലീ​സ് ബു​ള്ള​റ്റ് റാ​ലി 20 ന് ​തൃ​ശൂ​രി​ൽ; റാലിക്ക് പിന്നിലെ ചരിത്രകഥയറിയാം…

തൃ​ശൂ​ർ: പോ​ലീ​സ് സ്മൃ​തിദി​ന ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പോ​ലീ​സ് ബു​ള്ള​റ്റ് റാ​ലി ന​ട​ക്കും. 20 നു ​വൈ​കീ​ട്ട് നാ​ലി​ന് പാ​ലി​യേ​ക്ക​ര​യി​ലാ​ണ് തു​ട​ക്കം. ന​ഗ​രംചു​റ്റി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സ​മാ​പി​ക്കും. 1959 ലെ ​ഇ​ന്ത്യ-​ചൈ​ന ത​ർ​ക്ക​ത്തി​ൽ ല​ഡാ​ക്കി​ൽ കാ​ണാ​താ​യ പ​ത്തു പോ​ലീ​സു​കാ​രു​ടെ സ്മ​രാ​ണാ​ർ​ഥ​മാ​ണ് ഇ​ന്ത്യ​യി​ലെ​ങ്ങും പോ​ലീ​സ് സ്മൃ​തി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 21 നാ​ണ് പോ​ലീ​സ് സ്മൃ​തി​ദി​നം.

ജി​ല്ല​യി​ൽ സ്മൃ​തി​ദി​ന ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്കു സി​റ്റി പോ​ലീ​സ് രൂ​പം ന​ൽ​കി. 20 ന് ​രാ​വി​ലെ ആ​റി​നു പോ​ലീ​സും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് അ​ഞ്ചു കി​ലോമീ​റ്റ​ർ കൂ​ട്ട​യോ​ട്ടം ന​ട​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ക്വി​സ് മ​ത്സ​ര​വും ന​ട​ക്കും.

ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ 17, 18 തീയ​തി​ക​ളി​ലാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു സ​ന്ദ​ർ​ശി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ആ​യു​ധ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം പാ​റ​മേ​ക്കാ​വ് രോ​ഹി​ണി ഹാ​ളി​ൽ 19 നു ​രാ​വി​ലെ ന​ട​ക്കും.

ഈ ​വ​ർ​ഷം ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​പ്പെ​ട്ട മു​ഴു​വ​ൻ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ പേ​രു​വി​വ​രം വാ​യി​ച്ച് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പ​ണ​വും പ്ര​ത്യേ​ക പോ​ലീ​സ് പ​രേ​ഡും ജി​ല്ലാ സാ​യു​ധ​സേ​ന പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 21 നു ​രാ​വി​ലെ എ​ട്ടി​നു ന​ട​ക്കും.

Related posts