ബുള്ളറ്റ് സജി! പള്‍സര്‍ സുനിയുടെ കൂട്ടാളി; സുനി പണയപ്പെടുത്തിയ വാഹനം തിരിച്ചെടുക്കാന്‍ ബുള്ളറ്റ് സജിക്ക് കൊടുത്തത് തൊണ്ണൂറായിരം; പണം കൈമാറിയത് ദിലീപിന്റെ ഇടപ്പള്ളിയിലെ പുട്ടുകടയില്‍ വച്ച്

bullet-saji

കോ​ട്ട​യം: പാ​ലാ​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന ആ​ഭ​ര​ണ വ്യാ​പാ​രി​യെ പ​ൾ​സ​ർ സു​നി​യും കൂ​ട്ട​രും കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ ബു​ള്ള​റ്റ് സ​ജി​യെ പാ​ലാ സി​ഐ അ​റ​സ്റ്റു ചെ​യ്തു.ക​വ​ർ​ച്ച ചെ​യ്ത നാ​ലു ല​ക്ഷം രൂ​പ​യി​ൽ തൊ​ണ്ണൂ​റാ​യി​രം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ലാ​ണ് തൃ​ശൂ​ർ മ​ഴു​വ​ഞ്ചേ​രി എ​ര​ന​ല്ലൂ​ർ അ​രി​യം​പു​റ​ത്ത് സ​ജി​ത് എ​ന്ന ബു​ള്ള​റ്റ് സ​ജി (28)യെ ​അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

പാ​ലാ​യി​ലെ ജ്വ​ല്ല​റി​ക​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ടു​ത്തു കി​ട്ടി​യ നാ​ലു ല​ക്ഷം രൂ​പ​യു​മാ​യി 2014 മേ​യ് ആ​റി​ന് പാ​ലാ​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്ത യ​ശ്പാ​ൽ​സിം​ഗി​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​യ അ​ലോ​ട്ടി എ​ന്നു വി​ളി​ക്കു​ന്ന ജ​യ്സ്മോ​നും പ​ൾ​സ​ർ സു​നി​യും ചേ​ർ​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ന്നു ത​ന്നെ ഈ ​പ​ണ​വു​മാ​യി ഇ​വ​ർ ബു​ള്ള​റ്റ് സ​ജി​യെ കാ​ണാ​ൻ തൃ​ശൂ​രി​ലേ​ക്ക് പോ​യി. പ​ൾ​സ​ർ സു​നി​യു​ടെ ട​വേ​ര വാ​ഹ​നം ബു​ള്ള​റ്റ് സ​ജി​ക്ക് പ​ണ​യ​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യി​രു​ന്നു. തൊ​ണ്ണൂ​റാ​യി​രം രൂ​പ ന​ല്കി​യാ​ണ് വ​ണ്ടി തി​രി​ച്ചെ​ടു​ത്ത​ത്.

ന​ട​ൻ ദി​ലീ​പി​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ പു​ട്ടു​ക​ട​യി​ൽ വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യ​തെ​ന്നും ഇ​ക്കാ​ര്യം ബു​ള്ള​റ്റ് സ​ജി സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​ൾ​സ​ർ സു​നി പ്ര​തി​യാ​യ കേ​സു​ക​ളു​ടെ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബു​ള്ള​റ്റ് സ​ജി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ൾ ഈ​കേ​സി​ലെ ഒ​ൻ​പ​താം പ്ര​തി​യാ​ണ്. അ​ലോ​ട്ടി ഒ​ന്നാം പ്ര​തി​യും പ​ൾ​സ​ർ സു​നി ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് പു​ന​ര​ന്വേ​ഷി​ച്ച കേ​സി​ന്‍റെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ ന​ല്കു​ന്ന​ത്.

Related posts