വി​വാ​ഹ​മോ​ച​നം ആ​ഘോ​ഷി​ക്കാ​ന്‍ 70 അ​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നു ചാ​ടി; ബം​ഗി ജം​മ്പിം​ഗിന്‍റെ പാതിവഴിയിൽ കയറിപൊട്ടി;പിന്നെ സംഭവിച്ചത്


ബ്ര​സീ​ൽ: ഏ​റെ​നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ടത്തി​നു​ശേ​ഷം വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു കി​ട്ടി​യ​പ്പോ​ൾ, ബ്ര​സീ​ല്‍ പൗ​ര​നാ​യ റാ​ഫേ​ൽ ഡോ​സ് സാ​ന്‍റോ​സ് ടോ​സ്റ്റ (22) അ​ത് ശ​രി​ക്കും ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

അ​ങ്ങ​നെ​യാ​ണ് ബ്ര​സീ​ലി​ലെ കാ​മ്പോ മാ​ഗ്രോ എ​ന്ന സ്ഥ​ല​ത്തു ബം​ഗി ജം​മ്പിം​ഗി​നാ​യി എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ ക​യ​ര്‍ കെ​ട്ടി​യ​ശേ​ഷം ഉ​യ​ര​ത്തി​ല്‍​നി​ന്നു താ​ഴേ​ക്ക് ചാ​ടു​ന്ന​താ​ണ് ബം​ഗി ജം​മ്പിം​ഗ്.

എ​ഴു​പ​ത് അ​ടി താ​ഴ്ച​യി​ലേ​ക്കാ​യി​രു​ന്നു റാ​ഫേ​ലി​ന്‍റെ ജം​ന്പിം​ഗ്. എ​ന്നാ​ൽ, ചാ​ട്ട​ത്തി​നി​ടെ ക​യ​ര്‍ പൊ​ട്ടി റാ​ഫേ​ല്‍ താ​ഴെ​യു​ള്ള ന​ദി​യി​ലേ​ക്കു വീ​ണു. ന​ദി​യി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​യ​ര​ത്തി​ല്‍നി​ന്നു​ള്ള വീ​ഴ്ച​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു കാ​ര്യ​മാ​യ ക്ഷ​തം സം​ഭ​വി​ച്ചു.

മി​ലി​ട്ട​റി പോ​ലീ​സ് എ​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് ബ​റ്റാ​ലി​യ​നി​ലെ ഒ​രു മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​ന്‍​ത​ന്നെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ റോ​സി​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​ശേ​ഷം അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ച്ച് വ​രു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ട്.ഒ​രു ഫാ​ക്ട​റി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന റാ​ഫേ​ലി​ന് അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ജോ​ലി ന​ഷ്ട​മാ​യി.

അ​പ​ക​ട​ശേ​ഷം ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും റാ​ഫേ​ൽ പ​റ​ഞ്ഞ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment