സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി ഇ​ട​ത് അ​നു​കൂ​ല ​സം​ഘ​ട​ന; ഷൂട്ടിംഗ് നടക്കണമെങ്കിൽ ചോദിക്കുന്ന പണം തരണം; നോക്കുകൂലി നൽകേണ്ട ഗതികേടെന്ന് അണിയറക്കാർ


ക​ട്ട​പ്പ​ന: ഇ​ട​ത് അ​നു​കൂ​ല വ്യാ​പാ​ര​സം​ഘ​ട​ന സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ക​ട്ട​പ്പ​ന​യി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ൾ ത​ട​ഞ്ഞു. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന സം​ഘ​ട്ട​ന രം​ഗ​മാ​ണ് ത​ട​ഞ്ഞ​ത്.

ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം എ​തി​ർ​ത്ത​തെ​ന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഒ​സാ​ന എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്.

ര​ണ്ടു ദി​വ​സം മു​ന്പ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ നി​ശ്ചി​ത തു​ക അ​ട​ച്ചാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​നു​മ​തി വാ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളും യൂ​ണി​റ്റും ചി​ത്രീ​ക​ര​ണ​ത്തി​നാ​യി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

അ​നു​മ​തി വാ​ങ്ങി​യാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞെ​ങ്കി​ലും സം​ഘ​ട​നാ​നേ​താ​ക്ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 30,000 രൂ​പ​യോ​ള​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യാ​ൽ വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് വ്യാ​പാ​ര സം​ഘ​ട​നാ നേ​താ​ക്ക​ൾ പി​ന്തി​രി​ഞ്ഞ​ത്.

നി​ശ്ചി​ത ഫീ​സ് വാ​ങ്ങി ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ​യു​ള്ള ഷൂ​ട്ടിം​ഗ് ത​ട​യാ​ൻ ശ്ര​മി​ച്ച​ത് പ്ര​തി​ഷേ​ധാർഹ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ പ​റ​ഞ്ഞു. വ്യാ​പാ​ര സം​ഘ​ട​ന പ​ണം വാ​ങ്ങി​യ സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്നു അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു ത​ലേ​ദി​വ​സം ചി​ല ആ​ളു​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ചി​ത്രീ​ക​ര​ണം ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഷൂ​ട്ടിം​ഗ് ത​ട​ഞ്ഞ​തെ​ന്നാ​ണു വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment