സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം;  ന​ടു​റോ​ഡി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വ​ഴ​ക്കും തെറിയഭിഷേകവും

ചെ​റാ​യി: വൈ​പ്പി​നി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ ഓ​ടു​ക​യും ഇ​തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ പ​ര​സ്പ​രം ത​ർ​ക്കി​ച്ചു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. പ​ല​പ്പോ​ഴും ഒ​രു മി​നി​റ്റി​ന്‍റെ ഗ്യാ​പ്പി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് റോ​ഡി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്.

മ​ത്സ​രി​ച്ചോ​ടു​ന്ന ബ​സു​ക​ൾ പ​ല സ്റ്റോ​പ്പു​ക​ളി​ലും നി​ർ​ത്താ​തെ പ​ര​സ്പ​രം വ​ട്ടം​വെ​ച്ചും ഇ​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി സ്റ്റാ​ർ സ്റ്റോ​പ്പി​ൽ ഇ​തു​പോ​ലെ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ സ​മ​യ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് പ​ര​സ്പ​രം ന​ടു​റോ​ഡി​ൽ ക​ല​ഹി​ച്ച​ത് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​ങ്ങി​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ് ഈ ​പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ബ​സു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​ല​പ്പോ​ഴും അ​ടി​പി​ടി​യി​ലും അ​വ​സാ​നി​ക്കാ​റു​ണ്ട്.

Related posts