“ആ​ശാ​ന് അ​ടു​പ്പി​ലും ആ​വാം’ എ​ന്ന നി​ല​യി​ൽ പാ​ർ​ക്കിം​ഗ് ന​യ​ത്തി​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ്


ത​ളി​പ്പ​റ​മ്പ്: ആ​ശാ​ന് അ​ടു​പ്പി​ലും ആ​വാം എ​ന്ന പ​ഴ​മൊ​ഴി വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ നേ​രം ശ്രീ​ക​ണ്ഠാ​പു​രം ഭാ​ഗ​ത്തേ​ക്ക് ര​ണ്ട് ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​ന​ജാ​ഥ​ക്കാ​ര്‍ കൈ​യേ​റി​യ​ത്.

ര​ണ്ട് മാ​സം മു​മ്പ് ടൗ​ണ്‍​സ്‌​ക്വ​യ​റി​ന്‍റെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ഖ​മാ​യി നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്ത് രോ​ഗി​യാ​യ ഒ​രാ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കാ​ന്‍ പ്ര​മു​ഖ ഗാ​യി​ക പ്രി​യ അ​ച്ചു എ​ത്തി​യ​പ്പോ​ള്‍ ഗാ​ന​മേ​ള ത​ട​ഞ്ഞ അ​തേ പോ​ലീ​സാ​ണ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം വാ​ഹ​ന ജാ​ഥ​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​തേ​പ്പ​റ്റി ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ര​ക്കി​യ​പ്പോ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

പൊ​തു​വെ സൗ​ക​ര്യം കു​റ​ഞ്ഞ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു പോ​ലും പ​ക​ൽ സ​മ​യ​ത്ത് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ത​ന്നെ​യാ​ണ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥാ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തും.

Related posts

Leave a Comment