ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സു​മാ​യി പ്രശ്‌നങ്ങളുണ്ടായിരുന്നു..! റി​ഫ ദു​ബാ​യി​ലെ​ത്തി​യ​ത് സ്വ​ന്ത​മാ​യി ഒ​രു വീ​ടു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: വ്‌​ളോ​ഗ​റും ആ​ല്‍​ബം താ​ര​വു​മാ​യ പാ​വ​ണ്ടൂ​ര്‍ മ​ന്ദ​ല​ത്തി​ല്‍ അ​മ്പ​ല​പ്പ​റ​മ്പി​ല്‍ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ (21) ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍‌.

ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന സൂ​ച​ന.

റി​ഫ​യും ഭ​ര്‍​ത്താ​വ് മെ​ഹ​നാ​സും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത റി​ഫ​യും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

സ്വ​ന്ത​മാ​യി ഒ​രു വീ​ടു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു റി​ഫ ദു​ബാ​യി​ലെ​ത്തി​യ​ത്.

ഭ​ര്‍​ത്താ​വ് മെ​ഹ​നാ​സി​നും ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി ക​ണ്ടെ​ത്താ​നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്നു മൂ​ന്നു മാ​സം മു​ന്പ് സ​ന്ദ​ര്‍​ശ​ക വി​സ​യി​ലെ​ത്തി​യ​ത്.

ഇ​തി​നി​ട​യി​ല്‍ റി​ഫ​യ്ക്ക് പ​ര്‍​ദ ക​ട​യി​ല്‍ ജോ​ലി ശ​രി​യാ​യി. എ​ന്നാ​ല്‍ ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന മെ​ഹ​നാ​സി​ന്‍റെ വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​രു​ന്നു.

തു​ട​ര്‍​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ സം​സാ​ര​മു​ണ്ടാ​യ​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​ണ​ല്‍ വി​ഡി​യോ​ക​ള്‍ വ​ഴി റി​ഫ​യ്ക്ക് വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ​

പ​ണ​മെ​ല്ലാം മെ​ഹ​നാ​സാ​ണ് ചെ​ല​വാ​ക്കി​യി​രു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

ഇ​തേ ചൊ​ല്ലി ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. റി​ഫ​യു​ടെ ഫോ​ണ്‍ മെ​ഹ​നാ​സി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം.

റി​ഫ​യെ വി​ളി​ക്ക​ണ​മെ​ങ്കി​ല്‍ മെ​ഹ​നാ​സി​ന്‍റെ വി​ളി​ക്ക​ണ​മാ​യി​രു​ന്നെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ നേ​രം വൈ​കു​ന്ന​തി​നെ ചൊ​ല്ലി​യും വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

വ്‌​ളോ​ഗ​ര്‍ ജോ​ലി​യും അ​തു​വ​ഴി​യു​ള്ള പ്ര​ശ​സ്തി​യും ഭ​ര്‍​ത്താ​വി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​ത് മാ​ന​സി​ക​വി​ഷ​മ​ത്തി​നി​ട​യാ​ക്കി​യ​താ​യും വി​വ​ര​മു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ്‍ പ​രാ​തി ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment