കാത്തിരിപ്പു കേന്ദ്രങ്ങളിൽ അരങ്ങേറുന്നത് പ്രേമകേളികൾ; യാത്രക്കാർ നിന്ന് ബുദ്ധിമുട്ടുന്നു; പോലീസെത്തിയിട്ടും കൂസാക്കാതെ കുട്ടികൾ; ഗാന്ധിനഗറിലെ ബസ് സ്റ്റോപ്പിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി ക​മി​താ​ക്ക​ൾ.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി​യി​ൽ വ​ന്നു പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഇ​രി​ക്കു​വാ​ൻ പോ​ലും സൗ​ക​ര്യം ന​ൽ​കാ​തെ ക​മി​താ​ക്ക​ൾ ബ​സ് കാ​ത്തി​രി​പ്പ് കൈ​യ്യ​ടി​ക്ക​യ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​ട​പെ​ട്ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും എ​ഴു​ന്നേ​റ്റു പോ​കാ​ൻ ചി​ല​ർ മ​ടി​ക്കാ​ട്ടി. പി​ന്നീ​ട് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​നു​ള്ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ നാ​ലു പ്ര​ണ​യ​ജോ​ഡിക​ൾ സ്റ്റാ​ന്‍റി​നു​ള്ളി​ലെ ബ​ഞ്ച് കൈ​വ​ശ​പ്പെ​ടു​ത്തി മൊ​ബൈ​ലി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്നു.

ഇ​വ​രു​ടെ ശ​ല്യം സ​ഹി​ക്കാ​തെ​യാ​ണ് വ്യാ​പാ​രി​ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.പോ​ലീ​സ് എ​ത്തി​യി​ട്ടും ഇ​വ​രി​ൽ ര​ണ്ടു ജോ​ഡിക​ൾ ഇ​രി​ക്കു​ന്നി​ട​ത്തു നി​ന്ന് അ​ന​ങ്ങി​യി​ല്ല.

തു​ട​ർ​ന്ന് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ​ഠി​ക്കു​ന്ന​വ​രാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.വീ​ട്ടു​കാ​രെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് ഇ​വ​രെ പ​റ​ഞ്ഞു വി​ട്ട​ത്.

Related posts

Leave a Comment